പാകിസ്ഥാന്‍ ബൗളര്‍ ഹസന്‍ അലി പന്തെറിഞ്ഞത് 219 കി.മി വേഗത്തില്‍; നവാസ് എറിഞ്ഞത് 148; അമ്പരന്ന് ആരാധകര്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും വേഗമേറിയ ഡെലിവറികള്‍ എന്നെല്ലാം ട്രോളുകള്‍ നിറയുകയാണ്.
ബംഗ്ലാദേശിന് എതിരായ പാകിസ്ഥാന്റെ ആദ്യ ട്വന്റി20യില്‍ പാക് ബൗളര്‍മാരുടെ ബൗളിങ് സ്പീഡ് സ്‌ക്രീനില്‍ തെളിഞ്ഞത് കണ്ട് അന്തംവിട്ട് ആരാധകര്‍. മത്സരത്തില്‍ സ്പിന്നര്‍ മുഹമ്മദ് നവാസ് എറിഞ്ഞ ഒരു പന്തിന്റെ വേഗം മണിക്കൂറില്‍ 148 കിലോമീറ്റര്‍ രേഖപ്പെടുത്തിയതിനു പിന്നാലെയായിരുന്നു ഇത്. പന്തുകളുടെ വേഗം അളക്കുന്നതില്‍ വന്ന പാളിച്ചയാണ് പിഴവിന് കാരണമായത്.
അതിലും അമ്പരപ്പിച്ചത് ഹസന്‍ അലിയാണ്. താരത്തിന്റെ ഒരു ബോളിന്റെ വേഗം രേഖപ്പെടുത്തിയത് 219 കീലോമീറ്ററായിരുന്നു. ബംഗ്ലദേശ് ഇന്നിങ്‌സിലെ രണ്ടാം ഓവര്‍ ബോള്‍ ചെയ്യാനെത്തിയപ്പോഴാണ് ഹസന്‍ അലി 219 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞതായി രേഖപ്പെടുത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ അതിവേഗ ബൗളര്‍മാരായി പരിഗണിക്കപ്പെടുന്ന ഓസീസ് താരങ്ങളായ ബ്രെറ്റ് ലീ, ഷോണ്‍ ടൈറ്റ്, പാകിസ്ഥാന്‍ താരം ഷോയിബ് അക്തര്‍ തുടങ്ങിയവരെയെല്ലാം കടത്തിവെട്ടിയ പ്രകടനമായി മാറി ഇത്.
Fastest in cricket history ? 🤔
219 Kph
Or visual mistake....
حسن علی غصہ ہی کر گئے۔ 😄#PakvsBan @shoaib100mph @RealHa55an pic.twitter.com/DN7TcXMXJ7
— AttaUrRehmanAbbasi (@attaabbasi6) November 19, 2021
advertisement
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉടനടി വൈറലാകുകയും ചെയ്തു. ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സഹിതമാണ് ആരാധകര്‍ ഈ അതിവേഗ പന്തുകളെ ഏറ്റെടുത്തത്. ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും വേഗമേറിയ ഡെലിവറികള്‍ എന്നെല്ലാം ട്രോളുകള്‍ നിറയുകയാണ്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 20, 2021 5:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പാകിസ്ഥാന്‍ ബൗളര്‍ ഹസന്‍ അലി പന്തെറിഞ്ഞത് 219 കി.മി വേഗത്തില്‍; നവാസ് എറിഞ്ഞത് 148; അമ്പരന്ന് ആരാധകര്‍