ടി20 ലോകകപ്പിലെ (ICC T20 World Cup) സെമി ഫൈനലിൽ (Semi Final) അഫ്രീദിയെ തുടർച്ചയായി മൂന്ന് സിക്സിന് പറത്തി ഓസ്‌ട്രേലിയയെ ഫൈനലിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്ററായ മാത്യു വെയ്‌ഡിന്റെ (Mathew Wade) പേര് പറഞ്ഞായിരുന്നു ആരാധകർ അഫ്രീദിയെ പരിഹസിച്ചത്.
ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ കളിച്ച അഞ്ച് മത്സരങ്ങളും വിജയിച്ച് സെമിയിലേക്ക് മുന്നേറിയ പാകിസ്ഥാന്റെ മുന്നേറ്റത്തിൽ നിർണായക സംഭാവനകൾ നൽകാൻ അഫ്രീദിക്ക് കഴിഞ്ഞിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യക്കെതിരെ ഉൾപ്പെടെയുള്ള മത്സരങ്ങളിൽ തകർപ്പൻ ബൗളിംഗ് പ്രകടനമായിരുന്നു താരം നടത്തിയത്. ഇന്ത്യക്കെതിരെ (IND vs PAK) മൂന്ന് വിക്കറ്റ് നേടിയ താരത്തിന്റെ ബൗളിംഗ് മികവിന്റെ ബലത്തിൽ കൂടിയാണ് ലോകകപ്പിൽ ഇന്ത്യക്കെതിരായ ആദ്യ ജയം പാകിസ്ഥാൻ നേടിയത്.
advertisement
എന്നാൽ ഗ്രൂപ്പ് ഘട്ടത്തിലെ മികവ് അഫ്രീദിക്ക് നിർണായകമായ സെമി ഫൈനൽ മത്സരത്തിൽ പുറത്തെടുക്കാൻ കഴിഞ്ഞില്ല. സെമിയിൽ ഇരു ടീമുകളും ബലാബലം മുന്നേറിയതോടെ ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങിയ മത്സരത്തിൽ, ഷഹീൻ അഫ്രീദി എറിഞ്ഞ 19ാ൦ ഓവർ നിർണായകമായി മാറുകയായിരുന്നു. എന്നാൽ അഫ്രീദിയെ കടന്നാക്രമിച്ച വെയ്‌ഡ് ഓസ്‌ട്രേലിയയ്ക്ക് ജയം നേടി കൊടുക്കുകയായിരുന്നു.
Also read - ബംഗ്ലാ ബാറ്റർക്ക് നേരെ രോഷപ്രകടനം; ഷഹീൻ അഫ്രീദിക്ക് പിഴ ചുമത്തി ഐസിസി
ഇതിന്റെ പശ്ചാത്തലത്തിലാണ് അഫ്രീദിയെ വെയ്‌ഡിന്റെ പേരുപറഞ്ഞ് ആരാധകർ പരിഹസിച്ചത്. ബൗണ്ടറിക്കരികിൽ ഫീൽഡ് ചെയ്യുകയായിരുന്ന താരത്തെ ഉന്നമിട്ട് ‘ഷഹീൻ അഫ്രീദി... മാത്യു വെയ്ഡ്’ എന്ന് ബംഗ്ലദേശ് ആരാധകരിൽ ചിലർ ഉച്ചത്തിൽ വിളിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. വീഡിയോ ദൃശ്യങ്ങൾ വൈകാതെ വൈറലായി മാറുകയും ചെയ്തു.
എന്നാൽ, തന്നെ പരിഹസിച്ച ബംഗ്ലാദേശി ആരാധകർക്ക് ഉതകുന്ന മറുപടി താരം പിന്നാലെ തന്നെ കൊടുക്കുകയും ചെയ്തു. ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിന്റെ അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയാണ് താരം തിരിച്ചടിച്ചത്. 15 ഓവറിൽ 32 റൺസ് വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്സിൽ രണ്ട് വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു.