നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ബംഗ്ലാ ബാറ്റർക്ക് നേരെ രോഷപ്രകടനം; ഷഹീൻ അഫ്രീദിക്ക് പിഴ ചുമത്തി ഐസിസി

  ബംഗ്ലാ ബാറ്റർക്ക് നേരെ രോഷപ്രകടനം; ഷഹീൻ അഫ്രീദിക്ക് പിഴ ചുമത്തി ഐസിസി

  തന്റെ ഓവറിൽ സിക്സർ നേടിയ ബംഗ്ലാ ബാറ്റർ അഫീഫ് തൊട്ടടുത്ത പന്ത് പ്രതിരോധിച്ച് ക്രീസിൽ നിൽക്കവേ നിയന്ത്രണം വിട്ട് പെരുമാറിയ അഫ്രീദി താരത്തിന് നേരെ പന്ത് എറിയുകയായിരുന്നു.

  Image Credits: Twitter

  Image Credits: Twitter

  • Share this:
   ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിനിടെ ബംഗ്ലാ ബാറ്റർ അഫീഫ് ഹുസൈനെ അനാവശ്യമായി എറിഞ്ഞിട്ട പാകിസ്ഥാൻ പേസർ ഷഹീന്‍ അഫ്രീദിയെ താക്കീത് ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി. മത്സരത്തിനിടെ രോഷം പൂണ്ട് അഫീഫിനെ എറിഞ്ഞിട്ട അഫ്രീദിക്ക് ഐസിസി പിഴയും ചുമത്തിയിട്ടുണ്ട്. മാച്ച് ഫീയുടെ 15 ശതമാനം പിഴയായി ഒടുക്കണെമന്നാണ് പാക് താരത്തോട് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.

   സംഭവത്തിൽ അന്വേഷണം നടത്തിയ ഐസിസി അഫ്രീദിയുടെ പെരുമാറ്റം അപകടകരമാണെന്ന് കണ്ടെത്തുകയും തുടർന്ന് താരത്തിന് പിഴയിടുകയും ആയിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ആദ്യമായാണ് അഫ്രീദിക്ക് ഐസിസിയിൽ നിന്നും താക്കീത് ലഭിക്കുന്നത്. അതുകൊണ്ടാണ് താരത്തിന് പിഴയിളവ് ലഭിച്ചത്. മറിച്ചായിരുന്നെങ്കിൽ മാച്ച് ഫീയുടെ 50 ശതമാനമെങ്കിലും താരത്തിന് പിഴയായി ഒടുക്കേണ്ടി വരുമായിരുന്നു. കളത്തിലെ മോശം പെരുമാറ്റങ്ങൾ, അച്ചടക്ക ലംഘനങ്ങൾ എന്നിവയെ ഗുരുതര തെറ്റുകളായി കാണുന്ന ഐസിസി ഇത്തരം പെരുമാറ്റങ്ങൾക്ക് വൻ തുകയാണ് പിഴയായി ചുമത്താറുള്ളത്. അതുകൊണ്ട് തന്നെ മോശം പെരുമാറ്റം നടത്തിയാൽ താരങ്ങൾക്ക് വലിയ വില തന്നെയാകും കൊടുക്കേണ്ടി വരിക.

   കഴിഞ്ഞ ദിവസം ധാക്ക ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം ടി20 മത്സരത്തിന് ഇടയിലായിരുന്നു സംഭവം. ബംഗ്ലാദേശ് ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ ഷഹീൻ അഫ്രീദിയുടെ പന്തിൽ അഫീഫ് സിക്സർ നേടിയിരുന്നു. തൊട്ടടുത്ത പന്ത് പ്രതിരോധിച്ചിട്ട താരം റണ്ണിന് പോലും ശ്രമിക്കാതെ ക്രീസിൽ നിൽക്കുകയായിരുന്നു. എന്നാൽ നിയന്ത്രണം വിട്ട രീതിയിൽ പെരുമാറിയ അഫ്രീദി പന്ത് അഫീഫിന് നേരെ എറിയുകയാണുണ്ടായത്. പന്ത് കൊണ്ട് അഫീഫ് വീഴുകയും ചെയ്തു.

   Also read- പാകിസ്ഥാന്‍ ബൗളര്‍ ഹസന്‍ അലി പന്തെറിഞ്ഞത് 219 കി.മി വേഗത്തില്‍; നവാസ് എറിഞ്ഞത് 148; അമ്പരന്ന് ആരാധകര്‍   Also read- Tim Paine |'ഒരുപാട് വേദനിച്ചു, എന്നെ വഞ്ചിച്ചതായി തോന്നി, കുറേ വഴക്കിട്ടു'; പ്രതികരണവുമായി ടിം പെയ്‌നിന്റെ ഭാര്യ

   മുട്ടിന് താഴെയാണ് അഫീഫിന് ഏറ് കൊണ്ടത്. ക്രീസിൽ വീണ താരത്തിനടുത്തേക്ക് ഉടൻ തന്നെ പാക് താരങ്ങൾ എത്തി. അഫ്രീദിയും അടുത്തെത്തുകയും അഫീഫിനോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. പിന്നീട് ഫിസിയോ വന്ന് പരിശോധിച്ചതിന് ശേഷമാണ് അഫീഫ് കളി തുടര്‍ന്നത്.
   Published by:Naveen
   First published:
   )}