Shaheen Afridi |ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റുകള്‍ പരിഹാസരൂപേണ അനുകരിച്ച് ഷെഹീന്‍ അഫ്രീദി, വീഡിയോ വൈറല്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
തന്റെ പന്തുകളില്‍ പുറത്തായ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനെയുമാണ് ഷെഹീന്‍ അനുകരിച്ചത്.
ടി20 ലോകകപ്പില്‍(ICC T20 World Cup) ഇന്ത്യ- പാകിസ്ഥാന്‍(India vs Pakistan) മത്സരത്തിലെ ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റുകള്‍ പരിഹാസരൂപേണ അനുകരിച്ച് പാക് പേസ് ബോളര്‍ ഷെഹീന്‍ അഫ്രീദി(Shaheen Afridi). ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ തന്റെ പന്തുകളില്‍ പുറത്തായ വിരാട് കോഹ്ലിയെയും രോഹിത് ശര്‍മ്മയെയും കെ എല്‍ രാഹുലിനെയുമാണ് ഷെഹീന്‍ അനുകരിച്ചത്.
ഷാര്‍ജയില്‍ സ്‌കോട്‌ലന്‍ഡിനെതിരെ നടന്ന മത്സരത്തിനിടെയാണ് ആരാധകരുടെ ആവശ്യപ്രകാരം ഇന്ത്യയ്‌ക്കെതിരെ നേടിയ വിക്കറ്റുകള്‍ ഷെഹീന്‍ അഫ്രീദി അനുകരിച്ചത്. ആരാധകര്‍ പകര്‍ത്തിയ വീഡിയോ ഇതിനോടകം വൈറലായി മാറി(Video viral). സ്‌കോട്‌ലന്‍ഡിനെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യവെയാണ് സംഭവം നടന്നത്.
ഫീല്‍ഡിങിനിടെ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്ന ആരാധകര്‍ ഷഹീന്‍ അഫ്രീദി വിക്കറ്റ് നേടിയ ബാറ്റര്‍മാരുടെ പേരുകള്‍ വിളിച്ചുപറയുകയും അതനുസരിച്ച് ഷഹീന്‍ അഫ്രീദി മൂവരും പുറത്തായ ഷോട്ടുകള്‍ അനുകരിക്കുകയായിരുന്നു.
Shaheen Afridi mocking Rohit Sharma's dismissal.
This is so unexpected.
It's not courageous to poke someone when they are down. Do it when they are in full flow (which btw you guys couldn't in 2019 WC)
See you soon.#IND #PAK pic.twitter.com/r3jsHX2RsD
— 💙AK #MI 💙 (@ak_sr10) November 9, 2021
advertisement
ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ ആദ്യ ഓവറിലെ നാലാം പന്തിലാണ് ഷഹീന്‍ അഫ്രീദി രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നേടിയത്. തുടര്‍ന്ന് തന്റെ തൊട്ടടുത്ത ഓവറിലെ മൂന്നാം പന്തില്‍ കെ എല്‍ രാഹുലിനെയും 19 ആം ഓവറിലെ നാലാം പന്തില്‍ വിരാട് കോഹ്ലിയുടെ വിക്കറ്റും ഷഹീന്‍ അഫ്രീദി നേടി. നാലോവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നെഫിയ5 ഷഹീന്‍ അഫ്രീദിയുടെ പ്രകടനമാണ് മത്സരത്തില്‍ പാകിസ്ഥാന് വിജയം സമ്മാനിച്ചത്.
advertisement
ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ചില്‍ 5 മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് പാകിസ്ഥാന്‍ സെമിഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. സെമിഫൈനലില്‍ ഓസ്ട്രേലിയയാണ് പാകിസ്ഥാന്റെ എതിരാളികള്‍. ഇന്ന് നടക്കുന്ന രണ്ടാം സെമിഫൈനലിലാണ് പാകിസ്ഥാന്‍ ഓസ്ട്രേലിയയുമായി ഏറ്റു മുട്ടുന്നത്. ഇതിലെ വിജയികള്‍ ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും.
T20 World Cup |കണക്ക് തീര്‍ത്ത് ന്യൂസിലന്‍ഡ്; ഇംഗ്ലണ്ടിനെ തകര്‍ത്ത് ലോകകപ്പ് ഫൈനലില്‍
ഐസിസി ടി20 ലോകകപ്പിലെ ആദ്യ സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍. 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 110-4 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട കിവീസിനെ ജിമ്മി നീഷാമും ഓപ്പണര്‍ ഡാരല്‍ മിച്ചലും പുറത്തെടുത്ത അവിശ്വസീനയ പ്രകടനത്തിന്റെ ബലത്തിലാണ് വിജയത്തിലേക്ക് ചിറകടിച്ചുയര്‍ന്നത്.
advertisement
2019ലെ ഏകദിന ലോകകപ്പ് തട്ടിയെടുത്ത ഇംഗ്ലണ്ടിനോടുള്ള മധുരപ്രതികാരം കൂടിയാണ് കെയ്ന്‍ വില്ല്യംസണും കൂട്ടരും ഇത്തവണ സെമിയില്‍ തീര്‍ത്തത്. 167 റണ്‍സ് ലക്ഷ്യം ഒരോവര്‍ ശേഷിക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് മറികടന്നു. ഡാരല്‍ മിച്ചലും കോണ്‍വെയും ചേര്‍ന്നാണ് ന്യൂസിലന്‍ഡ് ജയം എളുപ്പമാക്കിയത്.
അവസാന നാലോവറില്‍ 57 റണ്‍സ് ജയിക്കാീന്‍ വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനായി ആദ്യം ജിമ്മി നീഷാമും അവസാനം ഡാരല്‍ മിച്ചലും നടത്തിയ വെടിക്കെട്ട് ഒരോവര്‍ ബാക്കി നില്‍ക്കെ അവരെ ജയത്തിലേക്ക് നയിച്ചു. 47 പന്തില്‍ പുറത്താകാതെ 72 റണ്‍സടിച്ച മിച്ചലാണ് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ജിമ്മി നീഷാം 11 പന്തില്‍ 27 റണ്‍സടിച്ച് വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2021 10:07 AM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Shaheen Afridi |ഇന്ത്യന്‍ താരങ്ങളുടെ വിക്കറ്റുകള്‍ പരിഹാസരൂപേണ അനുകരിച്ച് ഷെഹീന്‍ അഫ്രീദി, വീഡിയോ വൈറല്‍