രാജ്യത്തിന് പുരസ്‌കാരങ്ങൾ സമ്മാനിച്ച വിജയികളെ നിത അംബാനി അഭിനന്ദിച്ചപ്പോൾ, ചരിത്രമെഴുതിയ ഷൂട്ടർമാരായ ഡബിൾ മെഡൽ ജേതാവ് മനു ഭേക്കർ, സ്വപ്‌നിൽ കുസാലെ എന്നിവരുടെ വിഡിയോ ദൃശ്യങ്ങൾ സ്‌ക്രീനിൽ പ്ലേ ചെയ്തു. ഇത്തവണത്തെ ഒളിമ്പിക്‌സിൽ ഇടം നേടാനാകാതെ പോയ മറ്റ് അത്‌ലറ്റുകളെ നിത അംബാനി വേദിയിലേക്ക് ക്ഷണിക്കുകയും അവരുടെ സംഭാവനകളിലുപം പ്രകടനങ്ങളിലും രാഷ്ട്രം എത്രമാത്രം അഭിമാനിക്കുന്നുവെന്നും വ്യക്തമാക്കി.
കൂടാതെ പാരിസിൽ അണിനിരക്കുന്ന എല്ലാ കായികതാരങ്ങൾക്കും ടീമുകൾക്കും അവർ ആശംസകൾ നേർന്നു. ദേശീയ ഗാനത്തിന് മുമ്പായി ജനക്കൂട്ടത്തിൽ നിന്ന് ‘ഭാരത് മാതാ കീ ജയ്’ വിളികൾ കേട്ടു. നിത അംബാനിയുടെ പ്രസംഗത്തിന് ഇന്ത്യാ ഹൗസിൽ കൂടിനിന്നവർ വലിയ കരഘോഷമാണ് നൽകിയത്. പാരീസ് ഒളിമ്പിക്സിൽ ഇരട്ട വെങ്കല മെഡൽ നേടിയ ഷൂട്ടർ മനു ഭാക്കറും വെങ്കല മെഡൽ നേടിയ സ്വപ്നിൽ കുസാലെയും അടക്കമുള്ള താരങ്ങൾ ഇന്ത്യാ ഹൗസിൽ എത്തിയിരുന്നു.
advertisement