2020ലെ ടോക്കിയോ ഒളിമ്പിക്സിൽ മൂന്നു വിഭാഗങ്ങളിൽ മത്സരിച്ച താരത്തിന് ഒന്നിൽ പോലും ഫൈനലിൽ എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ആദ്യമത്സരത്തിൽ തന്നെ ഫൈനലിൽ കടക്കാൻ കഴിഞ്ഞു. ഞായറാഴ്ച വൈകിട്ട് 3.30നാണ് ഫൈനൽ പോരാട്ടം. ഈ ഇനത്തില്‍ മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം റിഥം സാങ്‌വാന് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 573 പോയന്റുമായി 15-ാം സ്ഥാനത്താണ് റിഥം ഫിനിഷ് ചെയ്തത്.
എന്നാൽ, ഷൂട്ടിംഗ് 10 മീറ്റർ എയർറൈഫിൾ മിക്സഡ് ഇനത്തിൽ ഇന്ത്യയ്‌ക്ക് ഫൈനൽ റൗണ്ടിലേക്ക് കടക്കാനായില്ല. സന്ദീപ് സിംഗ് - എളവേണിയിൽ വളറിവാൻ, അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യങ്ങളാണ് ഈ ഇനത്തിൽ മത്സരിച്ചത്. ഇരുടീമുകൾക്കും യോഗ്യത റൗണ്ടിൽ നിന്ന് മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. സന്ദീപ് സിംഗ് - എളവേണിയിൽ വളറിവാൻ സഖ്യം 12-ാം സ്ഥാനത്തും അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യം ആറാംസ്ഥാനത്തുമെത്തി. ആദ്യ നാലു സ്ഥാനങ്ങളിലെത്തുന്നവർക്കാണ് ഫൈനൽ റൗണ്ടിലേക്ക് മുന്നേറാൻ കഴിയുക. അർജുൻ ബാബുട്ട - രമിത ജിൻഡാൽ സഖ്യം 628.7 പോയിന്റും സന്ദീപ് സിംഗ് - എളവേണിൽ വളറിവാൻ സഖ്യം 626.3 പോയിന്റും നേടി.
advertisement
പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സരബ്‌ജോത് സിങ്ങിന് ഫൈനലിലേക്ക് മുന്നേറാനായില്ല. ഒമ്പതാം സ്ഥാനത്താണ് താരം ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ പങ്കെടുത്ത മറ്റൊരു ഇന്ത്യന്‍താരം അര്‍ജുന്‍ സിങ് ചീമയ്ക്കും ഫൈനലിൽ കടക്കാനായില്ല. ആറ് സീരീസുകള്‍ക്കൊടുവില്‍ 574 പോയന്റോടെ അര്‍ജുന്‍ 18-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
അതേസമയം, റോവിംഗ് പുരുഷ സിംഗിള്‍സ് സ്‌കള്‍സ് ഹീറ്റ്‌സില്‍ ഇന്ത്യയുടെ ബല്‍രാജ് പന്‍വാര്‍ നാലാമതെത്തി. അതോടെ താരം റെപ്പാഷെ റൗണ്ടിലേക്ക് മുന്നേറി. ഹീറ്റ്‌സില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്നവരാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുന്നത്.
Summary: After a rather disappointing start for Indian shooters at the Paris Olympics, 22 year old Manu Bhaker finished third to qualify for the 10m Air Pistol Women’s final on Saturday.