ഇന്ത്യൻ ടീമിന് പാരിസ് ഒളിമ്പിക്സിൽ വെങ്കലം നേടാനായതോടെ മെഡൽ തിളക്കത്തിൽ ശ്രീജേഷിന് കളിക്കളത്തിൽ നിന്നും മടങ്ങാനായി. ഇന്ത്യന്‍ ജേഴ്‌സിയില്‍ ശ്രീജേഷിന്റ 335-ാം മത്സരംകൂടിയായിരുന്നു ഇത്. ടോക്കിയോയിൽ വെങ്കലം നേടിയതിന് പിന്നാലെയാണ് പാരിസിലും വെങ്കലത്തിളക്കത്തിൽ ഇന്ത്യൻ ടീം നിറഞ്ഞു നിൽക്കുന്നത്. 1928ലെ ആംസ്റ്റർഡാം ഗെയിമിലാണ് ഇന്ത്യൻ ഹോക്കി ടീം ആദ്യ ഒളിമ്പിക് മെഡൽ നേടിയത്. അഞ്ച് മത്സരങ്ങളിൽ നിന്ന് 29 ഗോളുകൾ അടിച്ച് സ്വർണം നേടി.
ALSO READ: പാരീസിൽ വെങ്കലത്തിളക്കത്തിൽ ഇന്ത്യന്‍ ഹോക്കി ടീം; ഒളിംപിക്സ് മെഡൽ നേട്ടം പതിമൂന്നാം തവണ
advertisement
നെതർലാൻഡ്‌സിനെതിരായ ഫൈനലിൽ ഹാട്രിക് അടക്കം 14 ഗോളുകളാണ് ധ്യാന് ചന്ദ് നേടിയത്. ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിമ്പിക്സിൽ ആദ്യമായി വെങ്കലം നേടുന്നത് 1968 മെക്സിക്കോയിലാണ്. പിന്നീട് 1972 മ്യൂണിച്ചിലും ഇത് ആവർത്തിച്ചു. അവസാനമായി ടോക്കിയോയില്‍ നടന്ന ഒളിമ്പിക്സിലും ഇന്ത്യൻ പുരുഷ ഹോക്കി ടീം വെങ്കലം നേടി. 1980ല്‍ മോസ്കോയില്‍ നടന്ന ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സ്വർണ്ണം നേടിയത്. 1960ലെ റോമിൽ നടന്ന ഒളിമ്പിക്സിൽ ആണ് ഇന്ത്യയുടെ പുരുഷ ഹോക്കി ആദ്യമായി സിൽവർ നേടിയത്.