നിലവിൽ അമേരിക്കയ്ക്കും ചൈനയ്ക്കും 40 സ്വർണ്ണ മെഡലുകളാണ്. 40 സ്വർണം അടക്കം 126 മെഡലുകളാണ് അമേരിക്കയ്ക്ക് ഉള്ളത്. 20 സ്വർണ്ണം അടക്കം 45 മെഡലുകളായി ജപ്പാൻ മൂന്നാം സ്ഥാനത്താണ്. അതേസമയം മെഡൽ പട്ടികയിൽ 71ാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അർഷാദ് നദീം ജാവലിൻ ത്രോയിൽ സ്വന്തമാക്കിയ സ്വർണ്ണത്തിന്റെ പിന്തുണയോടെ പാക്കിസ്ഥാൻ മെഡൽ പട്ടികയിൽ 62-ാം സ്ഥാനവും സ്വന്തമാക്കി.
വിവിധ രാജ്യങ്ങളിലെ കായികതാരങ്ങളുടെ സമാഗമമായ കായിക മാമാങ്കം ഇന്ന് പാരിസിൽ സമാപിക്കും. പാരിസിലെ സ്റ്റാഡ് ദ് ഫ്രാൻസ് സ്റ്റേഡിയത്തിലാണ് സമാപന ചടങ്ങുകൾ നടക്കുക. ഇന്ത്യൻ സമയം അർദ്ധരാത്രി 12 .30 മുതലാണ് സമാപ സമാപന ചടങ്ങുകൾ ആരംഭിക്കുക. കലാപരിപാടികളോടെയും അത്ലറ്റുകള്‍ അണിനിരക്കുന്ന മാർച്ച് പാസ്റ്റോടു കൂടെയും ഇന്നത്തെ സമാപന ചടങ്ങ് രണ്ടുമണിക്കൂറോളം നീളും. മാർച്ച് പാസ്റ്റിൽ മലയാളി താരം പി ആർ ശ്രീജേഷും മനു ഭാക്കറും ഇന്ത്യൻ പതാക വഹിക്കും.
advertisement