ഫ്രഞ്ച് നഗരത്തിൻ്റെ സമ്പന്നമായ ചരിത്രവും സംസ്കാരവും
ലോകത്തിനു മുന്നില്‍ ഉയർത്തിക്കാട്ടുന്ന തരത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്. ജാർഡിൻ ഡെസ് പ്ലാൻ്റസിന് അടുത്തുള്ള ഓസ്റ്റർലിറ്റ്സ് പാലത്തിൽ നിന്നായിരിക്കും പരേഡിന് തുടക്കം കുറിക്കുന്നത്. അവിടെ നിന്ന് സെയ്ൻ നദിയിലൂടെ ആറ് കിലോമീറ്റര്‍ യാത്ര തുടര്‍ന്ന് നോത്രെ-ഡാം, ലൂവ്രെ പോലുള്ള ലോക പ്രശസ്തമായ ഇടങ്ങളിലൂടെ കടന്നുപോകും.
അതോടൊപ്പം എസ്പ്ലനേഡ് ഡെസ് ഇൻവാലിഡ്‌സ്, ഗ്രാൻഡ് പാലെയ്‌സ് എന്നിവയുൾപ്പെടെ ചില മത്സര വേദികളിലൂടെയും ഈ യാത്ര കടന്നുപോകുന്നുണ്ട്. പരേഡിൽ 10500 ഒളിമ്പിക് താരങ്ങൾ സെയ്ൻ നദിയിലൂടെ നൂറു ബോട്ടുകളിലായാണ് സഞ്ചരിക്കുക. ഡെക്കുകളില്‍ സജ്ജീകരിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ച് കായിക പ്രേമികള്‍ക്ക് നിങ്ങളുടെ ഇഷ്ടതാരങ്ങളെ അടുത്ത് കാണാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
advertisement
ഇന്ത്യന്‍ സമയം രാത്രി 11 മണിക്കാണ് ഉദ്ഘാടന പരിപാടികൾ ആരംഭിക്കുന്നത്. ചടങ്ങിൽ ആയിരക്കണക്കിന് കലാകാരന്മാരും രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികളും പങ്കെടുക്കും. ഇത് മൂന്നാം തവണയാണ് ഫ്രാൻസ് ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്നത്. നിരവധി പ്രത്യേകതകൾ നിറഞ്ഞ അത്യപൂർവ കാഴ്ചയായിമാറുമെന്ന് കരുതുന്ന പാരീസ് ഒളിമ്പിക്സിന്‍റെ ഉദ്ഘാടന ചടങ്ങിനായി ആകംഷയോടെ കാത്തിരിക്കുകയാണ് ലോകം.