TRENDING:

പാരീസ് ഒളിംപിക്സ് വനിതാ ബോക്സിംഗ് സ്വർണമെഡൽ ജേതാവ് പുരുഷൻ: മെഡിക്കൽ റിപ്പോർട്ട് പുറത്ത്

Last Updated:

അൾജീരിയൻ ബോക്സർ ഇമാനെ ഖെലീഫ് പുരുഷനാണെന്ന് സ്ഥിരീകരിച്ചുള്ള മെഡിക്കൽ റിപ്പോർട്ടാണ് പുറത്തുവന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
2024 പാരീസ് ഒളിംപിക്സിൽ വനിതാ ബോക്സിസിംഗിൽ സ്വർണ മെഡൽ നേടിയ അൾജീരിയൻ ബോക്സർ ഇമാനെ ഖെലീഫ് പുരുഷനാണെന്ന് സ്ഥിരീകരിച്ചുള്ള മെഡിക്കൽ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പുറത്തായതോടെ വൻ വിവാദങ്ങൾക്കാണ് വഴിയൊരുങ്ങിയിരിക്കുന്നത്.ഇമാനെ ഖെലീഫിന് ആന്തരിക വൃഷണങ്ങൾ ഉണ്ടെന്നും പുരുഷ ക്രോമസേമുകളായ XY ക്രോമസോമുകളുണ്ടെന്നും ഫ്രഞ്ച് മാധ്യമപ്രവർത്തകനായ ജാഫർ എയ്റ്റ് ഔഡിയയ്ക്ക് ലഭിച്ച ലിംഗ നിർണയ വൈദ്യ പരിശോധനയുടെ റിപ്പോർട്ടൽ പറയുന്നു. ഇത് 5 ആൽഫ റിഡക്റ്റേസ എന്ന എൻസൈമിന്റെ അപര്യാപ്തത മൂലമുണ്ടാകുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.
advertisement

പാരീസിലെ ക്രെംലിൻ-ബിസെറ്റ്രെ ഹോസ്പിറ്റലിലെയും അൾജിയേഴ്സിലെ മുഹമ്മദ് ലാമിൻ ഡെബാഗൈൻ ഹോസ്പിറ്റലിലെയും വിദഗ്ധർ 2023 ജൂണിലാണ് ലിംഗനിർണയ റിപ്പോർട്ട് തയ്യാറാക്കിയത്. ഇമാനെയുടെ ജീവശാസ്ത്രപരമായ പ്രത്യേകതകളും ആന്തരിക വൃഷണങ്ങൾ ഉള്ളതിനെക്കുറിച്ചും ഗർഭപാത്രത്തിന്റെ അഭാവത്തക്കുറിച്ചുമെല്ലാം റിപ്പോർട്ടിൽ പറയുന്നുണ്ട്. എംആർഐ സ്കാനിൽ പുരുഷ ലിംഗത്തിന്റെ സാനിദ്ധ്യവും കണ്ടെത്തിയതായി മെഡിക്കൽ റിപ്പോർട്ട് വ്യക്തമാക്കുന്നതായി റെഡക്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇമാനെയ്ക്ക് XY ക്രോമസോമുകൾ ഉള്ളതായി നേരെത്തെ നടന്ന പരിശോധനയിൽ വ്യക്തമായിരുന്നു. ഇതിനെ തുടർന്ന് അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷൻ ഇമാനെയെ ഡൽഹിയിൽനടന്ന ലോക ചാമ്പ്യൻഷിപ്പിലെ സ്വർണമെഡൽ മത്സരത്തിൽനിന്ന് വിലക്കിയിരുന്നു.

advertisement

ഇമാനെയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തായതിനെ തുടർന്ന വൻ പ്രതിഷേധങ്ങളാണ് സോഷ്യൽമീഡിയ അടക്കമുള്ള ഇടങ്ങളിൽ ഉയർന്നുവരുന്നത്. ഇമാനെയെ അറസ്റ്റ് ചെയ്യണമെന്നും ഇറ്റാലിയൻ ബോക്സറായ ആൻജെല കാരിനിയ്ക്ക് ഒളിംപിക് സ്വർണമെഡൽ നൽകണമെന്നുമാണ് സോഷ്യൽമീഡിയയിൽ പ്രതിഷേധിക്കുന്നവരുടെ ആവശ്യം. ഇമാനെ പൊതുജനത്തിന് മുന്നിൽ മാപ്പ് പറയണമെന്നും ചിലർ ആവശ്യപ്പെട്ടു.

ഇമാനെയുടെ വിഷയം ഉയർത്തിപ്പിടിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്‍റുമായ ഡോണാൾഡ് ട്രംപ് ബൈഡൻ -കമലാഹാരിസ് ഭരണകൂടത്തിന്റെ ലിംഗ-പരസ്യ കായിക നയത്തെ വിമർശിക്കുകയും തെരഞ്ഞിടുപ്പ് വേദികളിൽ വിഷയം ചർച്ചയാക്കുകയും ചെയ്തിരുന്നു.

advertisement

താൻ ജനിച്ചത് ഒരു സ്ത്രീയായിട്ടാണെന്നും. മറ്റേതൊരു സ്ത്രീയെയും പോലെ താനും ഒരു സ്ത്രീയാണെന്നും. ജീവിക്കുന്നതും സ്ത്രീയായിട്ടാണെന്നും അതുകൊണ്ടു തന്നെ മത്സരിക്കാൻ അർഹായാണെന്നും ലിംഗ വിവാദത്തോട് പ്രതികരിച്ചുകൊണ്ട് ഇമാനെ വ്യക്തമാക്കിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/
പാരീസ് ഒളിംപിക്സ് വനിതാ ബോക്സിംഗ് സ്വർണമെഡൽ ജേതാവ് പുരുഷൻ: മെഡിക്കൽ റിപ്പോർട്ട് പുറത്ത്
Open in App
Home
Video
Impact Shorts
Web Stories