കായിക മൽസരങ്ങൾ ദൈവീകമായി കരുന്ന രാജ്യമാണ് ഇന്ത്യയെന്നും ലോകത്തെ ഒന്നിപ്പിക്കാൻ കായികമത്സരങ്ങൾക്ക് ശേഷിയുണ്ടെന്നും ഒളിമ്പ്യാഡിന് തുടക്കമിട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒൻപത് ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങൾ അരങ്ങേറിയ ഒളിമ്പ്യാഡ് ഉദ്ഘാടന വേദി കലാ പാരമ്പര്യത്തിന്റെകൂടെ പ്രദർശനവേദിയായി.
കഥകളിയും മോഹിനിയാട്ടവുമായിരുന്നു കേരളക്കരയെ പ്രതിനിധീകരിച്ചത്. ഭാരതത്തിന്റെ ചെസ് പവർ ഹൗസെന്നാണ് തമിഴ്നാടിനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. കോവിഡനാന്തരം രാജ്യം ഏറ്റവും മികച്ച കായിക മത്സരശേഷി കാഴ്ചവയ്ക്കുന്ന സമയമാണിതെന്ന് നരേന്ദ്ര മോദി പറഞ്ഞു.
advertisement
ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 10 വരെയാണ് ചെസ് ഒളിമ്പ്യാഡ് നടക്കുക. 44-ാമത് ചെസ് ഒളിമ്പ്യാഡില്‍ 187 രാജ്യങ്ങളില്‍ നിന്നുള്ള 343 ടീമുകളാണ് പങ്കെടുക്കുന്നത്. ഓപ്പണ്‍ വിഭാഗത്തില്‍ 189 ടീമുകളും വനിതാ വിഭാഗത്തില്‍ 154 ടീമുകളും പങ്കെടുക്കും.
ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണ്‍ ഒളിമ്പ്യാഡില്‍ പങ്കെടുക്കും. ആതിഥേയ രാജ്യം എന്ന നിലയില്‍ ഇന്ത്യക്ക് രണ്ട് വിഭാഗങ്ങളിലും ഒരു അധിക ടീമിനെ ഇറക്കാന്‍ അര്‍ഹതയുണ്ട്. ഒറ്റസംഖ്യ എന്‍ട്രികള്‍ ഉണ്ടായാല്‍ ഒരു മൂന്നാം ടീമിനെ ഫീല്‍ഡ് ചെയ്യാനും രാജ്യത്തിന് അവസരമുണ്ട്. ഓള്‍-ഇന്ത്യ ചെസ് ഫെഡറേഷന്‍ ചെസ് ഒളിമ്പ്യാഡിനായി 5 അംഗങ്ങള്‍ വീതമുള്ള രണ്ട് പുരുഷ, വനിതാ ടീമുകളായി തിരിച്ച് 20 അംഗ ടീമിനെ തിരഞ്ഞെടുത്തു.
Also Read-CWG 2022: നീരജ് ചോപ്ര കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കില്ല; പിൻമാറ്റം പരിക്ക് മൂലം
ആദ്യ പുരുഷ ടീമില്‍ വിദിത് ഗുജറാത്തി, പി ഹരികൃഷ്ണ, അര്‍ജുന്‍ എറിഗൈസി, എസ്എല്‍ നാരായണന്‍, കെ ശശികിരണ്‍ എന്നിവരാണുള്ളത്. രണ്ടാമത്തെ ടീമില്‍ നിഹാല്‍ സരിന്‍, ഡി ഗുകേഷ്, ബി അധിബന്‍, ആര്‍ പ്രഗ്‌നാനന്ദ, റൗണക് സാധ്വാനി എന്നിവരുണ്ടാകും.
കോനേരു ഹംപി, ഹരിക ദ്രോണവല്ലി, ആര്‍ വൈശാലി, താനിയ സച്ച്ദേവ്, ഭക്തി കുല്‍ക്കര്‍ണി എന്നിവര്‍ ആദ്യ വനിതാ ടീമിനെ നയിക്കും. രണ്ടാം വനിതാ ടീമില്‍ വന്തിക അഗര്‍വാള്‍, സൗമ്യ സ്വാമിനാഥന്‍, മേരി ആന്‍ ഗോമസ്, പദ്മിനി റൗട്ട്, ദിവ്യ ദേശ്മുഖ് എന്നിവര്‍ പങ്കെടുക്കും.