ഇരുപത്തി രണ്ടാമത് കോമൺവെൽത്ത് ഗെയിംസിന് ഇംഗ്ളണ്ടിലെ ബര്‍മിംഗ്ഹാമിൽ ഇന്ന് തുടക്കം. ഇന്ത്യൻ സമയം രാതി 11.30 ന് ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. മാർച്ച് പാസ്റ്റിൽ പി വി സിന്ധുവാണ് ഇന്ത്യൻ പതാകയേന്തുന്നത്. നാളെയാണ് മത്സരങ്ങൾ ആരംഭിക്കുക. 72 രാജ്യങ്ങളിൽ നിന്ന് ആറായിരത്തോളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. 215 പേരാണ് ഇന്ത്യൻ ടീമിൽ ഉള്ളത്.
ബര്‍മിംഗ്ഹാമിലെ അലക്സാൻഡർ സ്‌റ്റേഡിയത്തിൽ മുപ്പതിനായിരത്തോളം കാണികളുടെ മുന്നിലാക്കും ഉദ്ഘാടന ചടങ്ങ്. മ്യൂസിക് ബാൻഡായ ദുറാൻ ദുറാന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുക. ബർമിംഗ്ഹാമിലെ സാംസ്കാരിക വൈവിധ്യം പ്രമേയമാക്കിയുള്ള ചാമ്പ്യൻ എന്ന് പേരിട്ടിട്ടുള്ള തീം സോങ് ഇതിനകം പ്രസിദ്ധമാണ്. എലിസബത്ത് രാജ്ഞിയുടെ മകനായ ചാൾസ് രാജകുമാരനാണ് ചടങ്ങിലെ മുഖ്യാതിഥി.
111 പുരുഷൻമാരും 104 വനിതകളും അടങ്ങുന്നതാണ് ഇന്ത്യൻ സംഘം. പരിക്കേറ്റ് നീരജ് ചോപ്ര പിൻമാറിയ സാഹചര്യത്തിൽ പി വി സിന്ധു ഉദ്ഘാടന ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ പതാകയേന്തും. 2010 ഡൽഹി ഗെയിംസി ലാണ് ഇന്ത്യ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയത്. 101 എണ്ണം. 2018 ഗോൾഡ് കോസ്റ്റിൽ നടന്ന ഗെയിംസിൽ ഇന്ത്യ നേടിയത് 66 മെഡലുകളാണ്. ഇത്തവണ 80 ഓളം മെഡലുകൾ ഇന്ത്യ ലക്ഷ്യം വെക്കുന്നു.
നാളെ മുതലാണ് മൽസരങ്ങൾക്ക് തുടക്കമാകുന്നത്. 16 ജനങ്ങളിലാണ് ഇന്ത്യ മത്സരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. നാളെ ഉച്ചയ്ക്ക് ശേഷം 4.30 ന് ഇന്ത്യ ഓസ്ട്രേലിയയെ നേരിടും. വൈകിട്ട് 6.30 ന് ടേബിൾ ടെന്നീസിൽ മനിക ബത്ര മൽസരിക്കും. 7.30 ന് നീന്തലിൽ സജൻ പ്രകാശ് ഇറങ്ങും. വനിത ഹോക്കിയിൽ ഇന്ത്യ ഘാന മൽസവും നാളെ നടക്കും. ബാഡ്മിന്റൺ മിക്സഡ് ഡബിൾസിൽ അശ്വിനി പൊന്നപ്പ സുമീത് റെഡ്ഡി സഖ്യം മൽസരിക്കും. ഓഗസ്റ്റ് 8 ന് ഗെയിംസിന് സമാപനമാകും.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.