TRENDING:

എടാ മോനെ… ആ നിൽപ്പ് കണ്ടോ? ഈഫൽ ടവറിന് മുന്നിൽ മുണ്ടും മടക്കികുത്തി മെഡലുമായി ശ്രീജേഷ്

Last Updated:

മുണ്ടും മടക്കികുത്തി മെഡൽ കഴുത്തിലിട്ടു നിൽക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറുകയാണ് മലയാളി താരം പി.ആർ ശ്രീജേഷ്. ഒളിമ്പിക്സിൽ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം വെങ്കല മെഡൽ കരസ്ഥമാക്കുമ്പോൾ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറുകയാണ് ശ്രീജേഷ്. ഇന്ത്യൻ ഹോക്കി ടീമിന്റെ എക്കാലത്തെയും മികച്ച ഗോൾ കീപ്പറായ താരം ഒളിംപിക്സിന് ശേഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പാരീസിലെ ഈഫൽ ടവറിന് മുന്നിൽ നിന്നും ശ്രീജേഷ് പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീ‍ഡിയയില്‍ വൈറലായി മാറുന്നത്. മുണ്ടും മടക്കികുത്തി മെഡൽ കഴുത്തിലിട്ടു നിൽക്കുന്ന താരത്തിന്റെ ചിത്രം സോഷ്യൽ ലോകം ഏറ്റെടുത്തിരിക്കുകയാണ്.
advertisement

തന്റെ ഇൻസ്റ്റഗ്രാമിലാണ് ശ്രീജേഷ് ചിത്രം പങ്കുവെച്ചത്. 'ആവേശം' എന്ന സൂപ്പർഹിറ്റ് ഫഹദ് ചിത്രത്തിലൂടെ ജനപ്രിയമായി മാറിയ 'എടാ മോനേ...' എന്ന ഡയലോഗാണ് ചിത്രത്തിന് ക്യാപഷനായി താരം നൽകിയിരിക്കുന്നത്. ചിത്രത്തിന് താഴെ ശ്രീജേഷ് ആര്‍മി അണി നിരന്നിരിക്കുകയാണ്. ചിത്രങ്ങൾക്ക് ലൈക്കും കമ്മൻറുമായി ആരാധകർ പോസ്റ്റിന് താഴെ ഒത്തുകൂടിയിട്ടുണ്ട്.

രംഗൻ ചേട്ടൻ കാണിക്കും എന്നു പറഞ്ഞ കാണിക്കും," ഇവനെ പടച്ചുവിട്ട കടവുള്ക്ക് പത്തിൽ പത്ത്.. , എല്ലാരും ഹാപ്പിയാണ്!മലയാളി ഫ്രം ഇന്ത്യ, അടിച്ച് കേറി വാ എന്നിങ്ങനെ പോകുന്നു കമ്മന്റുകൾ. ഒളിംപിക്സിന്റെ സമാപനത്തിൽ ഗംഭീര പരിപാടികളാണ് പാരീസ് ഒരുക്കിയിരിക്കുന്നത്. . ഇന്ത്യൻ സമയം തിങ്കളാഴ്ച 12.30 നാണ് ഒളിമ്പിക്സ് സമാപന ചടങ്ങുകൾക്ക് തുടക്കമാകുക. ഒളിമ്പിക്‌സ് പതാക രാജ്യങ്ങളുടെ പരേഡിന് ശേഷം 2028 ഒളിംപിക്സിന്റെ ആതിഥേയരായ ലോസ് ആഞ്ചലസിന് കൈമാറും.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
എടാ മോനെ… ആ നിൽപ്പ് കണ്ടോ? ഈഫൽ ടവറിന് മുന്നിൽ മുണ്ടും മടക്കികുത്തി മെഡലുമായി ശ്രീജേഷ്
Open in App
Home
Video
Impact Shorts
Web Stories