കളിക്കളത്തില്‍നിന്നു വിരമിച്ച് മണിക്കൂറുകള്‍ക്കകം തന്നെ ശ്രീജേഷിന് ഹോക്കി ഇന്ത്യ പുതിയ ചുമതലയും നല്‍കിയിരുന്നു. ഇന്ത്യന്‍ ജൂനിയര്‍ ഹോക്കി ടീമിന്റെ പരിശീലകനായി ഹോക്കി ഇന്ത്യ സെക്രട്ടറി ജനറല്‍ ബോലനാഥ് പ്രഖ്യാപിച്ചിരുന്നു ശ്രീജേഷിനെ പ്രഖ്യാപിച്ചു.
ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല നേട്ടത്തിന് പിന്നാലെ ഇന്ത്യന്‍ ഹോക്കി ടീം പാരീസ് ഒളിമ്പിക്‌സിലും വെങ്കല മെഡല്‍ നേടി. ഈ രണ്ട് ഗെയിംസിലും ശ്രീജേഷ് വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ഒളിമ്പിക്‌സിനു മുമ്പു തന്നെ പാരീസിലേത് തന്റെ അവസാനത്തെ മത്സരമായിരിക്കുമെന്ന് ശ്രീജേഷ് അറിയിച്ചിരുന്നു. താരം വിരമിച്ചതിന് പിന്നാലെ ആദരസൂചകമായി ശ്രീജേഷ് ധരിച്ചിരുന്ന 16-ാം നമ്പര്‍ ജഴ്‌സിയും വിരമിക്കുന്നതായി ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
August 21, 2024 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
പി.ആര്‍. ശ്രീജേഷിന് രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍