വിന്‍ഡീസ് ടീം അംഗങ്ങള്‍ ഇന്ന് ക്രിക്കറ്റ് പരിശീലനം നടത്തിയിരുന്നില്ല. പാട്ടിനൊപ്പം ചുവട് വെച്ചായിരുന്നു സാമുവല്‍സ് ബീച്ച് വോളിയ്‌ക്കെത്തിയത്. ക്രിക്കറ്റ് ഒഴികെയുള്ള കായിക വിനോദങ്ങളായിരുന്നു കോച്ച് സ്റ്റുവര്‍ട്ട് ലോ കളിക്കാര്‍ക്ക് നിര്‍ദ്ദേശച്ചത്. അമ്പെയ്ത്ത് പരിശീലിച്ചും ബിച്ച് വോളിബോള്‍ കളിച്ചും താരങ്ങള്‍ ദിവസം ആഘോഷമാക്കി.
ധോണിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം; കാര്യവട്ടത്തിന് പൊന്‍തിളക്കമേകാന്‍ മഹി
ഭൂരിഭാഗം ടീം അംഗങ്ങളും ബിച്ച് വോളി കളിക്കാന്‍ ഹോട്ടലിന്റെ സ്‌പോര്‍ട്ട് ഏരിയയിലെത്തിയിരുന്നു. ഒരു മണിക്കൂര്‍ ബീച്ചില്‍ ടീമംഗങ്ങള്‍ കളിച്ച ശേഷം തിരികെ ഹോട്ടല്‍ മുറികളിലേയ്ക്ക് പോയി. ഉച്ചവരെ കൂടുതല്‍ സമയം റൂമിന് പുറത്ത് സമയം ചെലവഴിക്കുകയായിരുന്നു വിന്‍ഡീസ് താരങ്ങള്‍.
advertisement
കോവളത്ത് അമ്പെയ്ത്ത് പരിശീലനത്തിേലര്‍പ്പെട്ട വിന്‍ഡീസ് ക്രിക്കറ്റ് ടീം
വിന്‍ീസ് താരം ബിഷൂ അമ്പെയ്ത്ത് പരിശീലനത്തില്‍
