17-ാം മിനിറ്റില്‍ ഒരു കരുത്തുറ്റ ലോങ് റേഞ്ചറിലൂടെ ചൗമെനിയാണ് ഫ്രാന്‍സിനുവേണ്ടി ആദ്യ വല കുലുക്കിയത്. ആവേശകരമായ ആദ്യപകുതിയിൽ ഒരു ഗോളിന് ഫ്രാൻസ് ലീഡെടുക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ 54-ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി ക്യാപ്റ്റൻ ഹാരി കെയിൻ വലയിലാക്കി ഇംഗ്ലണ്ടിനെ കളിയിലേക്ക് മടക്കിക്കൊണ്ടുവന്നു. 78-ാം മിനിറ്റില്‍ ജിറൂദിലൂടെ ഫ്രാൻസ് ലീഡുയർത്തി.
Also Read-റൊണാൾഡോയ്ക്കും രക്ഷിക്കാനായില്ല; പോർച്ചുഗലിനെ തകർത്ത് മൊറോക്കോ ലോകകപ്പ് സെമിയിൽ
82–ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് സമനില നേടാൻ സുവർണാവസരമൊരുക്കി തുടർച്ചയായ രണ്ടാം പെനൽറ്റി ലഭിച്ചു. തിയോ ഹെര്‍ണാണ്ടസ് അനാവശ്യമായി ബോക്സില്‍ മേസണ്‍ മൗണ്ടിന് തള്ളിയിട്ടതിന് വാറിന്റെ സഹായത്തോടെ പെനാല്‍റ്റിയായിരന്നു. കിക്കെടുത്ത ഹാരി കെയ്ൻ ഇക്കുറി പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറത്തി.
advertisement
തുടര്‍ന്ന് അവസാന വിസില്‍ വരെ ഇംഗ്ലീഷ് പട സമനില ഗോളിനായി വര്‍ധിത വീര്യത്തോടെ പൊരുതിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തിന്‍റെ ആണിക്കല്ല് ഇളക്കാന്‍ സാധിച്ചില്ല. ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിനെതിരെ ഫ്രാൻസിന്റെ ആദ്യ വിജയമാണിത്. മുൻപ് രണ്ടു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോഴും വിജയം ഇംഗ്ലണ്ടിനൊപ്പമായിരുന്നു. ഫ്രാന്‍സിന്റെ ആറാം സെമി പ്രവേശമാണിത്.
Also Read-നെയ്മർ മടങ്ങി, പിന്നാലെ ക്രിസ്റ്റ്യാനോയും; പുള്ളാവരൂലെ പുഴയിൽ മെസി തനിച്ചായി
ഡിസംബർ 14ന് ഇതേ വേദിയിൽ നടക്കുന്ന സെമിഫൈനലിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും. ക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ വീഴ്ത്തിയാണ് മൊറോക്കോ ലോകകപ്പ് ചരിത്രത്തിലാദ്യമായി സെമിയിലെത്തുന്നത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് പോർച്ചുഗലിനെ മൊറോക്കോ പരാജയപ്പെടുത്തിയത്.