ഇതിലാണ് മലയാളത്തിലും 'നന്ദി' എന്നെഴുതി ഖത്തർ മലയാളികളോടുള്ള സ്നേഹവും അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ സ്റ്റേഡിയത്തിന്റെ കവാടത്തിലെ രണ്ടക്ഷരം വൈറലായിരിക്കുകയാണ്. നിരവധിപ്പേരാണ് ചിത്രം പങ്കുവെച്ചത്.
Also Read-ലോകകപ്പ് ചരിത്രത്തിലാദ്യം; ഉദ്ഘാടന മത്സരത്തിൽ പരാജയപ്പെടുന്ന ആതിഥേയ രാജ്യമായി ഖത്തർ
ഖത്തറിൽ നടക്കുന്ന ഫുട്ബോൾ മാമാങ്കത്തിൽ കാഴ്ചക്കാരുടെയും വോളണ്ടിയർമാരുടെയും മുൻപന്തിയിൽ മലയാളികൾ നിറഞ്ഞിരിക്കുകയാണ്. ലോകകപ്പ് വൊളന്റിയർമാരായ 20,000 പേരിൽ ആയിരത്തിലധികം പേരും മലയാളികളാണ്.
advertisement
അതേസമയം, ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ജയിച്ച് ഇക്വഡോർ. നായകൻ എനർ വലൻസിയയുടെ മികച്ച പ്രകടനം തുണയായി. 16, 31 മിനിറ്റുകളിലായി ക്യാപ്റ്റൻ എനർ വലൻസിയ ഇക്വഡോറിനായി എടുത്ത ഗോളാണ് വിജയത്തിലേക്ക് എത്തിച്ചത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 21, 2022 2:32 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നന്ദി' അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തിൽ മലയാളവും; ഖത്തറിന്റെ സ്നേഹാദരമായി രണ്ടക്ഷരം