TRENDING:

സിദാന് പകരക്കാരനെ തേടുന്നു; പൊച്ചട്ടീനോ, കോണ്ടെ എന്നിവരെ ലക്ഷ്യം വെച്ച് റയൽ മാഡ്രിഡ്

Last Updated:

കഴിഞ്ഞ‌ ദിവസം സ്ഥാനമൊഴിഞ്ഞ ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെ, മുൻ റയൽ താരം റൗൾ ഗോൺസാലസ് എന്നീ പ്രമുഖ പേരുകളാണ് സിദാന് പകരക്കാരനായി റയൽ പ്രധാനമായും പരിഗണിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സിനദിൻ സിദാൻ സ്ഥാനമൊഴിഞ്ഞ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തേക്ക് ആരാവും വരിക എന്ന ആകാംക്ഷയിലാണ് ആരാധകർ. സിദാന് പകരക്കാരനെ കണ്ടെത്താനുള്ള നീക്കങ്ങൾ സ്പാനിഷ് ക്ലബ്ബ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ് ജി‌യുടെ പരിശീലകനായ മൗറീഷ്യോ പൊച്ചട്ടീനോ, കഴിഞ്ഞ‌ ദിവസം സ്ഥാനമൊഴിഞ്ഞ ഇന്റർ മിലാൻ പരിശീലകൻ അന്റോണിയോ കോണ്ടെ, മുൻ റയൽ താരം റൗൾ ഗോൺസാലസ് എന്നീ പ്രമുഖ പേരുകളാണ് സിദാന് പകരക്കാരനായി റയൽ പ്രധാനമായും പരിഗണിക്കുന്നതെന്നും, ക്ലബ്ബ് ചർച്ചകൾ നടത്തുണ്ട് എന്നതുമാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
Zinedine Zidane
Zinedine Zidane
advertisement

സിദാൻ ക്ലബ്ബ് വിടുമെന്ന് സൂചനകൾ പുറത്തു വന്നപ്പോൾ മുതൽ മുൻ യുവന്റസ് പരിശീലകൻ മാസിമിലിയാനോ അല്ലഗ്രിയുടെ പേരായിരുന്നു റയലിന്റെ പുതിയ പരിശീലക സ്ഥാനത്തേക്ക് പ്രധാനമായും പറഞ്ഞു കേട്ടത്. എന്നാൽ ആന്ദ്രെ പിർലോക്ക് പകരം, അല്ലെഗ്രി യുവന്റസിന്റെ പരിശീലക സ്ഥാനത്തേക്ക് മടങ്ങിയെത്തുമെന്ന് ഉറപ്പായതോടെയാണ് റയൽ ഇവരിലേക്ക് എത്തിയത്.

നേരത്തെ, ഒറ്റ ട്രോഫി നേടാനാവാതെ സീസൺ അവസാനിപ്പിച്ചതിന് പിന്നാലെയാണ് സിനദിൻ സിദാൻ റയൽ മാഡ്രിഡിന്റെ പടിയിറങ്ങിയത്. സിദാന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ക്ലബിന് നൽകിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും റയൽ മാനേജ്‌‌മെന്‍റ് പ്രതികരിച്ചു. ആദ്യ ഊഴത്തിൽ റയലിനെ ചാമ്പ്യൻസ് ലീഗിൽ ഹാട്രിക് കിരിടത്തിലേക്ക് നയിച്ച സിദാൻ 2018ൽ സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീടുവന്ന രണ്ട് പരിശീലകരും നിരാശപ്പെടുത്തിയതോടെ 2019 മാർച്ചിലാണ് സിദാൻ രണ്ടാംതവണ പരിശീലകനായത്. കഴിഞ്ഞ സീസണിൽ ലാ ലീഗയിൽ ജേതാക്കളാവുകയും ചെയ്തു. ആകെ 263 മത്സരങ്ങളിൽ റയലിനെ പരിശീലിപ്പിച്ച സിദാൻ 11 കിരീടങ്ങൾ നേടിയിട്ടുണ്ട്.

advertisement

You may also like:ചാമ്പ്യൻസ് ലീഗ് ഫൈനൽ ആയിരിക്കാം, പക്ഷേ അത് തനിക്ക് മറ്റൊരു സാധാരണ ഫുട്ബോൾ മത്സരം മാത്രം: മഹ്റെസ്

റയൽ പരിഗണിക്കുന്ന പരിശീലകരുടെ പട്ടികയിൽ സ്പാനിഷ് ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം മുൻപ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളയാളാണ് നിലവിലെ പിഎസ്ജി പരിശീലകനായ പൊച്ചട്ടീനോ. ഓൺലൈൻ മാധ്യമമായ ഗോൾ ഡോട് കോമിന്റെ റിപ്പോർട്ടുകൾ പ്രകാരം പരിശീലക സ്ഥാനത്തേക്ക് റയലിന്റെ പ്രധാന ലക്ഷ്യം പൊച്ചട്ടീനോയാണ്. എന്നാൽ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുമായി ഒരു വർഷ കരാർ കൂടി അദ്ദേഹത്തിന് ബാക്കി നിൽക്കുന്നുണ്ട്.

advertisement

ഫ്രഞ്ച് ക്ലബുമായുള്ള കരാർ അവസാനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനത്തേക്കെത്താൻ അദ്ദേഹത്തിനാവില്ല. റയലിന് പുറമെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ടോട്ടനവും പൊച്ചട്ടീനോക്കായി രംഗത്തുണ്ട്. പൊച്ചട്ടീനോ പിഎസ്ജിയിലേക്ക് പോകുന്നതിന് മുൻപ് പരിശീലിപ്പിച്ചു കൊണ്ടിരുന്ന ടീമായിരുന്നു ടോട്ടനം. ഇത് അവർക്ക് മുൻതൂക്കം നൽകുന്നതും റയലിന് തിരിച്ചടിയാകും.

You may also like:'മെസ്സി ബാഴ്‌സയിൽ തുടർന്നാൽ എനിക്കേറെ സന്തോഷം': ലൂയിസ് സുവാരസ്

advertisement

അങ്ങനെ വന്നാൽ പിന്നീടുള്ള സാധ്യത കഴിഞ്ഞ ദിവസം ഇന്റർ മിലാന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ അന്റോണിയോ കോണ്ടെയാണ്. ഇറ്റാലിയൻ പരിശീലകൻ നിലവിൽ ഫ്രീ ഏജന്റാണ്. അത് കൊ‌‌ണ്ടു തന്നെ പൊച്ചട്ടീനോയേക്കാൾ എളുപ്പത്തിൽ അദ്ദേഹത്തെ പരിശീലക സ്ഥാനത്തേക്ക് കൊ‌‌ണ്ടു വരാൻ റയലിന് കഴിയുമെന്നാണ് കരുതപ്പെടുന്നത്. മുൻപ് സിദാൻ ആദ്യ തവണ റയലിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞപ്പോൾ അദ്ദേഹത്തിന് പകരക്കാരനായി കോണ്ടെയെ കൊണ്ടു വരാൻ റയൽ ശ്രമിച്ചിരുന്നു. അന്ന് സാധിക്കാതെ പോയ കാര്യം വരും സീസണിൽ നടപ്പാക്കാൻ റയൽ മാനേജ്മെൻ്റ് ശ്രമിച്ചേക്കാം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിന്നീടുള്ളത് റയൽ മാഡ്രിഡ് കാസ്റ്റില്ലയുടെ പരിശീലകനും, തങ്ങളുടെ മുൻ താരവും കൂടിയായ റൗൾ ഗോൺസാലസിന്‌ സീനിയർ ടീമിന്റെ പരിശീലകനായി സ്ഥാനക്കയറ്റം നൽകുന്നതും റയലിന്റെ പരിഗണനയിലുണ്ടെങ്കിലും, പൊച്ചട്ടീനോക്കും, കോണ്ടക്കും സമാനമായ പരിശീലക‌ പ്രശസ്തിയും, പരിചയസമ്പത്തും ഇല്ലെന്നത് അദ്ദേഹത്തിന് തിരിച്ചടിയായേക്കും.

മലയാളം വാർത്തകൾ/ വാർത്ത/Sports/
സിദാന് പകരക്കാരനെ തേടുന്നു; പൊച്ചട്ടീനോ, കോണ്ടെ എന്നിവരെ ലക്ഷ്യം വെച്ച് റയൽ മാഡ്രിഡ്
Open in App
Home
Video
Impact Shorts
Web Stories