• HOME
  • »
  • NEWS
  • »
  • sports
  • »
  • 'മെസ്സി ബാഴ്‌സയിൽ തുടർന്നാൽ എനിക്കേറെ സന്തോഷം': ലൂയിസ് സുവാരസ്

'മെസ്സി ബാഴ്‌സയിൽ തുടർന്നാൽ എനിക്കേറെ സന്തോഷം': ലൂയിസ് സുവാരസ്

തന്നെ കൈയൊഴിഞ്ഞ ബാഴ്സലോണയിൽ നേടിയ കിരീട നേട്ടങ്ങളെക്കാൾ അത്‌ലറ്റിക്കോയ്‌ക്കൊപ്പം നേടിയ ലാലിഗ കിരീടത്തിന് മധുരമുണ്ടെന്നും, പ്രതിസന്ധി ഘട്ടത്തിൽ തന്നെ സ്വീകരിച്ച അത്‌ലറ്റിക്കോ മാഡ്രിഡിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സുവാരസ് പറഞ്ഞു.

luis-suarez

luis-suarez

  • News18
  • Last Updated :
  • Share this:
ലയണൽ മെസ്സി തന്റെ ക്ലബായ ബാഴ്‌സലോണ വിടുമോ എന്നതാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും ചൂടേറിയ വിഷയം. ലാലിഗ കിരീടം കൂടി ബാഴ്സയ്ക്ക് നഷ്ടമായതോടെ മെസ്സിയുടെ കൂടുമാറ്റം എല്ലാവരും ഉറപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജൂണിൽ ബാഴ്സയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന അർജന്റൈ‌ൻ സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവിയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങളാണ് ഫുട്ബോൾ ലോകത്ത് ഉയരുന്നത്.

തന്റെ കരിയറിൽ ബാഴ്സലോണക്ക് വേണ്ടി മാത്രം കളിച്ചിട്ടുള്ള മെസ്സി, ക്ലബ്ബിൽ തുടരണമെന്നതാണ് ഭൂരിപക്ഷം ആരാധകരുടെയും ആഗ്രഹം. പക്ഷേ ടീമിന്റെ ഈയിടെയായുള്ള ബാഴ്സയുടെ യഥാർത്ഥ നിലവാരത്തിൽ എത്താത്ത പ്രകടനവും കിരീട വരൾച്ചയുമെല്ലാം താരത്തെ ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്നതെന്നാണ് ഏവരും കരുതുന്നത്. ഇത് കൂടാതെ മെസ്സിയുടെ അഭിപ്രായത്തെ മാനിക്കാതെ അദ്ദേഹത്തിന്റെ സുഹൃത്ത് കൂടിയായ സുവാരസിനെ ക്ലബ്ബിൽ നിന്ന് ഒഴിവാക്കിയതും താരത്തിന്റെ കൂടുമാറ്റത്തിന് കാരണങ്ങളായി കരുതുന്നവരുണ്ട്.

എല്ലാ പന്തും അടിച്ചു പറത്താൻ ശ്രമിക്കരുത്: റിഷഭ് പന്തിന് നിർദേശവുമായി കപിൽ ദേവ്

ഇപ്പോഴിതാ മെസ്സിയുടെ അടുത്ത സുഹൃത്തും ആറ് വർഷ‌ങ്ങളോളം ബാഴ്സയിൽ അദ്ദേഹത്തിന്റെ സഹതാരവുമായിരുന്ന ലൂയിസ് സുവാരസ് മെസ്സിയുടെ ബാഴ്സ ഭാവിയെപ്പറ്റി ആദ്ദേഹത്തിന്റെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ‌ദിവസം സ്പാനിഷ് മാധ്യമമായ എൽ പാർടിഡാസോയോട് സംസാരിക്കവെയായിരുന്നു സുവാരസ് തന്റെ ആഗ്രഹം വെളിപ്പെടുത്തിയത്. മെസ്സി ബാഴ്സയിൽ തുടരാൻ തന്നെയാണ് താൻ ആഗ്രഹിക്കുന്നതെന്നും അങ്ങനെ സംഭവിച്ചാൽ താൻ സന്തുഷ്ടനാകുമെന്നുമാണ് സുവാരസ് പറഞ്ഞത്. എന്നാൽ, ഇക്കാര്യത്തിൽ മെസ്സി തന്നോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും യുറുഗ്വായൻ താരം കൂട്ടിച്ചേർത്തു.

മെസ്സി ബാഴ്സയിൽ തുടരുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് - 'അങ്ങനെ സംഭവിച്ചാൽ ഒരു സുഹൃത്തും, ആരാധകനുമെന്ന നിലയിൽ ഞാൻ സന്തുഷ്ടനായിരിക്കും. എന്റെയും ആഗ്രഹം അതാണ്. അദ്ദേഹം ബാഴ്സലോണയിൽ തുടരണമെന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്. എന്നാൽ അദ്ദേഹം ടീമിൽ തുടരുന്നുണ്ടോ എന്നതിനെക്കുറിച്ച് എന്നോട് ഇതുവരെ പറഞ്ഞിട്ടില്ല.' - സുവാരസ് പറഞ്ഞു.

'ധോണിയുടെ തിരിച്ചുവരവ് നിങ്ങള്‍ക്ക് കാണാം'; ഐപിഎൽ രണ്ടാം പാദത്തിൽ ധോണി തിളങ്ങുമെന്ന പ്രതീക്ഷ പങ്കുവെച്ച് ദീപക് ചഹാര്‍zuare

അതേസമയം, മെസ്സിയുടെ കൂടുമാറ്റം ചർച്ചയാകുമ്പോൾ 2020-21 സീസൺ ബാഴ്സയെ സംബന്ധിച്ച് വളരെ മോശം സീസൺ ആയിരുന്നുവെങ്കിൽ സീസണിൽ മികച്ച പ്രകടനമായിരുന്നു മെസ്സിയുടേത്‌. സീസണിൽ കളിച്ച 47 മത്സരങ്ങളിൽ 38 ഗോളുകളും 14 അസിസ്റ്റുകളുമായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 30 ഗോളുകളോടെ ലാലിഗയിലെ ഇത്തവണത്തെ ഉയർന്ന ഗോൾ വേട്ടക്കാരനുള്ള പിച്ചീച്ചി പുരസ്കാരവും മെസ്സിക്കായിരുന്നു.

അതേസമയം, ബാഴ്‌സയുടെ പരിശീലകനായ റൊണാൾഡ് കൂമാനെതിരെ രൂക്ഷ വിമർശനമാണ് ലൂയിസ് സുവാരസ് ഉന്നയിച്ചത്. കൂമാൻ വ്യക്തിത്വമില്ലാത്ത പരിശീലകനാണെന്നാണ് ബാഴ്‌സയുടെ മുന്‍താരം കൂടിയായ സുവാരസ് പറഞ്ഞത്.

റൊണാൾഡ് കൂമാൻ കോച്ചായി ചുമതല ഏറ്റെടുത്ത ശേഷമാണ് ബാഴ്സ ലൂയിസ് സുവാരസിനെ ടീമിൽ നിന്ന് ഒഴിവാക്കിയത്. പ്രതിഫലം കുറച്ചും ടീമിനൊപ്പം തുടരാമെന്ന് പറഞ്ഞിട്ടും സുവാരസിന് ക്ലബ് വിടേണ്ടി വന്നു. ക്ലബ് വിടേണ്ടി വന്നത് തനിക്ക് അങ്ങേയറ്റം ദുഃഖവും ഞെട്ടലുമാണ് സമ്മാനിച്ചതെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. ക്ലബിന്റെ അന്നത്തെ പ്രസിഡന്റ് ജോസഫ് മരിയ ബെർതോമ്യൂവിന്റെ തീരുമാനപ്രകാരമാണ് ബാഴ്സലോണ ഇവാൻ റാക്കിട്ടിച്ച്, അർതുറോ വിദാൽ, സുവാരസ് എന്നിവരെ ഒഴിവാക്കിയത്.

തന്നെ കൈയൊഴിഞ്ഞ ബാഴ്സലോണയിൽ നേടിയ കിരീട നേട്ടങ്ങളെക്കാൾ അത്‌ലറ്റിക്കോയ്‌ക്കൊപ്പം നേടിയ ലാലിഗ കിരീടത്തിന് മധുരമുണ്ടെന്നും, പ്രതിസന്ധി ഘട്ടത്തിൽ തന്നെ സ്വീകരിച്ച അത്‌ലറ്റിക്കോ മാഡ്രിഡിനോട് തീർത്താൽ തീരാത്ത കടപ്പാടുണ്ടെന്നും സുവാരസ് പറഞ്ഞു.

സുവാരസിന്‍റെ മികച്ച പ്രകടനത്തിന്റെ കൂടി കരുത്തിലാണ് ഈ സീസണിലെ ലാലിഗ കിരീടം അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്. ലീഗിലെ അവസാന മത്സരത്തില്‍ വല്ലദോലിദിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോല്‍പ്പിച്ചാണ് അത്‌ലറ്റിക്കോ കിരീടം നേടിയത്. മത്സരത്തിലെ വിജയ ഗോള്‍ സുവാരസിന്‍റെ വകയായിരുന്നു. അതേസമയം മൂന്നാം സ്ഥാനത്താണ് ബാഴ്‌സലോണ സീസണ്‍ അവസാനിപ്പിച്ചത്.

Summary | If Messi stays at Barca, I would be more than happy - Louis Suarez
Published by:Joys Joy
First published: