ഇതിൽ രണ്ട് ലിഗമെന്റുകളുടെ ശസ്ത്രക്രിയ ഇതിനകം കഴിഞ്ഞു. ഇനി ഒരു ശസ്ത്രക്രിയ കൂടി വേണമെന്നാണ് ഡോക്ടർമാരുടെ സംഘം അറിയിച്ചിരിക്കുന്നത്. ആറാഴ്ച്ചക്കുള്ളിൽ ഈ ശസ്ത്രക്രിയ നടത്തും.
Also Read- ഒഡീഷയിൽ വനിതാ ക്രിക്കറ്റ് താരം കാട്ടിൽ മരിച്ച നിലയിൽ; ക്രിക്കറ്റ് അസോസിയേഷനെതിരെ കുടുംബം
കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും താരത്തിന് പരിപൂർണ വിശ്രമം ആവശ്യമാണ്. ഇതോടെ, ഒക്‌ടോബർ-നവംബർ മാസങ്ങളിൽനടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള സെലക്ഷനിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയും സംശയത്തിലാണ്.
advertisement
Also Read- അഫ്ഗാനെതിരേ ഓസ്ട്രേലിയ കളിക്കുന്നില്ലെങ്കിൽ ബിഗ് ബാഷ് ലീഗ് കളിക്കില്ലെന്ന് അഫ്ഗാൻ താരം റാഷിദ് ഖാൻ
കഴിഞ്ഞ ആഴ്ച്ച കാൽമുട്ടിനുള്ള ശസ്ത്ക്രിയ നടത്തിയിരുന്നു. ഡിസംബർ മുപ്പതിനാണ് ഋഷഭ് പന്തിന് കാർ അപകടത്തിൽ ഗുരതരമായി പരിക്കേറ്റത്.
ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് മടങ്ങുന്നതിനിടെ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.
