അഫ്ഗാനെതിരേ ഓസ്ട്രേലിയ കളിക്കുന്നില്ലെങ്കിൽ ബിഗ് ബാഷ് ലീഗ് കളിക്കില്ലെന്ന് അഫ്ഗാൻ താരം റാഷിദ് ഖാൻ
- Published by:Sarika KP
- news18-malayalam
Last Updated:
‘അഫ്ഗാനിസ്ഥാനോടു കളിക്കുന്നത് ഓസ്ട്രേലിയയ്ക്ക് അസൗകര്യമുണ്ടാക്കുന്നുവെങ്കിൽ, ബിഗ് ബാഷ് ലീഗിലെ എന്റെ സാന്നിധ്യം കൊണ്ട് ഞാൻ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല.’
സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാന്‍ നടപടിയില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്ഥാന് എതിരെയുള്ള ഏകദിന ക്രിക്കറ്റില്‍ നിന്ന് ഓസ്‌ട്രേലിയ പിൻമാറിയ ഓസ്ട്രേലിയൻ ടീമിനെതിരെ വിമർശനവുമായി അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാൻ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ നടപടിയിൽ പ്രതിഷേധിച്ച് ഓസ്ട്രേലിയയിലെ ട്വന്റി20 ലീഗായ ബിഗ് ബാഷിൽ കളിക്കില്ലെന്നാണു റാഷിദിന്റെ ഭീഷണി. അഫ്ഗാന്‍ ടീമിന്റെ ക്യാപ്റ്റനായ റാഷിദ് ബിഗ് ബാഷിൽ അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിന്റെ താരമാണ്.
‘ഞങ്ങൾക്കെതിരെ മാർച്ചിൽ കളിക്കാനിരുന്ന പരമ്പരയിൽനിന്ന് ഓസ്ട്രേലിയ പിൻവാങ്ങിയത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. രാജ്യത്തിനായി കളിക്കുന്നതിൽ ഞാന്‍ അഭിമാനം കൊള്ളുന്നു. ലോക ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാന്‍ മികച്ച പുരോഗതി കൈവരിക്കുകയും ചെയ്തു. അതിൽനിന്നു പിന്നോട്ടു വലിക്കുന്നതാണ് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ തീരുമാനം.’– റാഷിദ് ട്വിറ്ററിൽ കുറിച്ചു. ‘അഫ്ഗാനിസ്ഥാനോടു കളിക്കുന്നത് ഓസ്ട്രേലിയയ്ക്ക് അസൗകര്യമുണ്ടാക്കുന്നുവെങ്കിൽ, ബിഗ് ബാഷ് ലീഗിലെ എന്റെ സാന്നിധ്യം കൊണ്ട് ഞാൻ ആരെയും ബുദ്ധിമുട്ടിക്കുന്നില്ല.’ റാഷിദ് ഖാൻ പ്രതികരിച്ചു.
advertisement
യുഎഇയില്‍ നടക്കാനിരുന്ന ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ നിന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്മാറിയിരിക്കുന്നത്. സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നിഷേധിക്കുകയും പാർക്കുകളിലും ജിമ്മുകളിലും വിലക്കേർപ്പെടുത്തുകയും ചെയ്ത താലിബാൻ നടപടികളിൽ പ്രതിഷേധമറിയിച്ച ഓസീസ് ക്രിക്കറ്റ് ബോർഡ്, ഓസ്ട്രേലിയൻ സർക്കാരുമായി ആലോചിച്ച ശേഷമാണ് മത്സരത്തിൽ നിന്ന് പിൻമാറുന്നതെന്നും അറിയിച്ചു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
January 13, 2023 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
അഫ്ഗാനെതിരേ ഓസ്ട്രേലിയ കളിക്കുന്നില്ലെങ്കിൽ ബിഗ് ബാഷ് ലീഗ് കളിക്കില്ലെന്ന് അഫ്ഗാൻ താരം റാഷിദ് ഖാൻ