Also Read- India vs Australia, 1st Test: കോഹ്ലി തിളങ്ങി, പക്ഷേ മികച്ച സ്കോർ കണ്ടെത്താനാകാതെ ഇന്ത്യ
കഴിഞ്ഞ 13 വർഷത്തിനിടെ മെസ്സിയും റൊണാൾഡോയുമല്ലാതെ, ഫിഫ പുരസ്കാരം നേടുന്ന രണ്ടാമത്തെ താരമാണ് ലെവൻഡോവ്സ്കി. 2018ൽ ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ചിനായിരുന്നു പുരസ്കാരം. ഫിഫ അംഗരാജ്യങ്ങളിലെ ദേശീയ ടീമുകളുടെ പരിശീലകർ, ക്യാപ്റ്റൻമാർ, തെരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകർ എന്നിവരുടെ വോട്ടും ആരാധകവോട്ടും അടിസ്ഥാനമാക്കിയാണ് പുരസ്കാര ജേതാക്കളെ നിർണയിച്ചത്.
advertisement
2019 ജൂലൈ 20 മുതൽ 2020 ഒക്ടോബർ 7 വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ പുരസ്കാരം. ഇക്കാലയളവിൽ ബയണിനുവേണ്ടി 52 മത്സരങ്ങളിൽ ലെവൻഡോവ്സ്കി നേടിയത് 60 ഗോളുകൾ. കളിച്ച ഓരോ 76 മിനിറ്റിലും ഒരു ഗോൾ എന്നതായിരുന്നു ശരാശരി. കഴിഞ്ഞ സീസണിൽ ബയൺ മ്യൂണിക്കിനുവേണ്ടി മത്സരിച്ച പ്രധാന ചാമ്പ്യൻഷിപ്പുകളിലെല്ലാം ടോപ് സ്കോററായതും ലെവൻഡോവ്സ്കി തന്നെ. യുവേഫ ചാമ്പ്യൻസ് ലീഗ്, ജർമൻ ബുന്ദസ്‌ലിഗ, ജർമൻ കപ്പ്, ജർമൻ സൂപ്പർ കപ്പ്, യുവേഫ സൂപ്പർ കപ്പ് കിരീടനേട്ടങ്ങളിലും പങ്കാളിയായി.
Also Read- നസൂം അഹമ്മദിനെ തല്ലാൻ ഒരുങ്ങിയതിന് മാപ്പ് പറഞ്ഞ് മുഷ്ഫിക്കർ റഹിം
ഫിഫയുടെ മറ്റു പുരസ്കാരങ്ങൾ
മികച്ച വനിതാ താരം- ലൂസി ബ്രോൺസ് (മാഞ്ചസ്റ്റർ സിറ്റി- ഇംഗ്ലണ്ട്)
മികച്ച ഗോളി (വനിത)- സാറ ബുഹാദി (ഒളിംപിക് ലിയോണെ - ഫ്രാൻസ്)
മികച്ച ഗോളി (പുരുഷൻ)- മാനുവൽ ന്യൂയർ (ബയൺ മ്യൂണിക് - ജർമനി)
മികച്ച ഗോൾ- സൺ ഹ്യൂങ് മിൻ (ടോട്ടനം - ദക്ഷിണ കൊറിയ)
മികച്ച വനിതാ ടീം പരിശീലക- സറീന വീഗ്‌മാൻ (ഹോളണ്ട് ദേശീയ ടീം)
മികച്ച പുരുഷ ടീം കോച്ച്- യൂർഗൻ ക്ലോപ്പ് (ലിവർപൂൾ)
ഫാൻ പുരസ്കാരം- മാരിവാൾഡോ ഫ്രാൻസിസ്കോ ഡാ സിൽവ
ഫിഫ ലോക ഇലവൻ- മെസ്സി, റൊണാൾഡോ, ലെവൻഡോവ്സ്കി, ജോഷ്വ കിമ്മിച്ച്, കെവിൻ ഡിബ്രുയ്നെ, തിയാഗോ അൽകാൻട്ര, ട്രെന്റ് അലക്സാണ്ടർ അർനോൾഡ്, വിർജിൽ വാൻദെയ്ക്, സെർജിയോ റാമോസ്, അൽഫോൻസോ ഡേവിസ്, അലിസൻ ബെക്കർ.