ധാക്ക: മത്സരത്തിനിടെ സഹതാരത്തോട് മോശമായി പെരുമാറിയതിന് മാപ്പ് പറഞ്ഞ് ബംഗ്ലാദേശ് താരം മുഷ്ഫിക്കർ റഹിം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലാണ് മുഷ്ഫിക്കർ പരസ്യമായി മാപ്പു പറഞ്ഞിരിക്കുന്നത്.
പതിനേഴാം ഓവറിന്റെ അവസാന പന്തിൽ ആതിഫ് ഹുസൈന്റെ ഷോട്ട് കൈയ്യിലൊതുക്കാൻ മുഷ്ഫിക്കറും നസുമും ശ്രമിച്ചു. ക്യാച്ച്പൂർത്തിയാക്കിയ മുഷ്ഫിക്കർ നസീമുമായി കൂട്ടിയിടിക്കുകയായിരുന്നു. പെട്ടെന്നുള്ള റിയാക്ഷനിൽ മുഷ്കിർ നസീമിനെ അടിക്കാൻ കൈഉയർത്തി. എന്നാൽ നസീം പെട്ടെന്ന് തന്നെ രംഗം ശാന്തമാക്കി. സഹതാരങ്ങളും ഇടപെട്ടതോടെ മുഷ്കിൻ ശാന്തനായി.
ഇതിന്റെ വീഡിയോ വലിയ ചർച്ചയായതോടെയാണ് മുഷ് ഫികർ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. നസൂം അഹമ്മദിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുഷ്ഫിക്കറിന്റെ കുറിപ്പ്. ആരാധകരോടും കാണികളോടും ദൈവത്തോടും മുഷ്ഫിക്കർ മാപ്പ് പറഞ്ഞിട്ടുണ്ട്.
'ഇന്നലെ മത്സരത്തിനിടെ സംഭവിച്ച കാര്യങ്ങളുടെ പേരിൽ ആരാധകരോടും കാണികളോടും ഞാൻ മാപ്പു ചോദിക്കുന്നു. എന്റെ സഹതാരം കൂടിയായ നാസും അഹമ്മദിനോട് മത്സരശേഷം തന്നെ ഞാൻ ഖേദം പ്രകടിപ്പിച്ചിരുന്നു. രണ്ടാമതായി സർവശക്തനായ ദൈവത്തോടും ഞാൻ മാപ്പു ചോദിക്കുന്നു. എല്ലാറ്റിലുമുപരി ഞാനുമൊരു മനുഷ്യനാണ്. എന്റെ ഭാഗത്തുനിന്ന് അന്നുണ്ടായ പ്രതികരണം ഒരുതരത്തിലും അംഗീകരിക്കാവുന്നതല്ല. ഇനിമുതൽ കളത്തിലോ കളത്തിനു പുറത്തോ എന്റെ ഭാഗത്തുനിന്ന് അത്തരമൊരു പെരുമാറ്റം ഉണ്ടാകില്ല' - മുഷ്ഫിക്കർ കുറിച്ചു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.