India vs Australia, 1st Test: കോഹ്ലി തിളങ്ങി, പക്ഷേ മികച്ച സ്കോർ കണ്ടെത്താനാകാതെ ഇന്ത്യ
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ 200 കടത്താൻ സഹായിച്ചത്.
അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ഒന്നാം ദിനം മികച്ച സ്കോർ കണ്ടെത്താനാകാതെ ടീം ഇന്ത്യ. ആദ്യ ദിവസത്തെ കളി നിർത്തുമ്പോൾ ആറിന് 233 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ 200 കടത്താൻ സഹായിച്ചത്. ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെ എന്നിവരും കോഹ്ലിക്കു പിന്തുണ നൽകി.
ചേതേശ്വര്‍ പുജാരയുടെ വിക്കറ്റ് നഷ്ടമാകുമ്പോൾ മൂന്നിന് 100 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇവിടെനിന്നാണ് കോഹ്ലി-രഹാനെ സഖ്യം ക്രീസിൽ ഒത്തുചേർന്നത്. മികച്ച സ്കോറിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയ്ക്ക് തിരിച്ചടിയായത് നായകൻ കോഹ്ലിയുടെ റണ്ണൌട്ട് ആണ്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു കോഹ്‍ലിയെ രഹാനെയുടെ പിഴവാണ് റണ്ണൗട്ടിലേക്ക് നയിച്ചത്. 88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.
advertisement
ക്യാപ്റ്റൻ പവലിയനിലേക്കു മടങ്ങി അധികം വൈകാതെ 43 റണ്‍സ് നേടിയ രഹാനെയും മടങ്ങി. ഇതോടെ ഇന്ത്യ മൂന്നിന് 188 എന്ന ശക്തമായ നിലയിൽനിന്ന് അഞ്ചിന് 196 എന്ന സ്കോറിലേക്കു കൂപ്പുകുത്തി. വൈാതെ 16 റൺസെടുത്ത ഹനുമാ വിഹാരിയും മടങ്ങി. രഹാനെയെ സ്റ്റാര്‍ക്ക് വീഴ്ത്തിയപ്പോള്‍ ഹനുമ വിഹാരിയെ ജോഷ് ഹാസല്‍വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
വിഹാരി പുറത്തായ ശേഷം രവിചന്ദ്രന്‍ അശ്വിനും വൃദ്ധിമന്‍ സാഹയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചു. 27 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അശ്വിന്‍ 15 റണ്‍സും സാഹ 9 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്. ഓപ്പണറായി എത്തിയ പൃഥ്വി ഷായും(പൂജ്യം) മായങ്ക് അഗർവാളും(17) നിരാശപ്പെടുത്തി.
advertisement
ഓസീസിനുവേണ്ടി സ്ട്രൈക്ക് ബൌളർ മിച്ചൽ സ്റ്റാർക്ക് രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഷ് ഹാസിൽവുഡ്, പാറ്റ് കുമ്മിൻസ്, നഥാൻ ലിയോൻ എന്നിവർ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. ഡേ നൈറ്റായി നടക്കുന്ന ടെസ്റ്റ് പിങ്ക് നിറമുള്ള പന്താണ് ഉപയോഗിക്കുന്നത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 17, 2020 6:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
India vs Australia, 1st Test: കോഹ്ലി തിളങ്ങി, പക്ഷേ മികച്ച സ്കോർ കണ്ടെത്താനാകാതെ ഇന്ത്യ