പരിശീലകനായ രാഹുല്‍ ദ്രാവിഡിന് 2.50 കോടി രൂപയാണ് ലഭിക്കുക. ബാറ്റിംഗ് കോച്ച് വിക്രം റാത്തോര്‍, ഫീല്‍ഡിംഗ് കോച്ച് ടി ദിലീപ്, ബൗളിംഗ് കോച്ച് പരാസ് മാമ്പ്രെ എന്നിവര്‍ക്കും 2.50 കോടി രൂപ വീതം ലഭിക്കും. അജിത് അഗാര്‍ക്കര്‍ ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ക്ക് 1 കോടി രൂപ വീതവും ലഭിക്കും. റിസര്‍വ് താരങ്ങളായ ശുഭ്മാന്‍ ഗില്‍, ഖലീല്‍ അഹമ്മദ്, അവേഷ് ഖാന്‍, റിങ്കു സിംഗ് എന്നിവര്‍ക്ക് ഒരു കോടി രൂപ വീതവും ലഭിക്കും. കൂടാതെ സംഘത്തിലെ മൂന്ന് ഫിസിയോതെറാപ്പിസ്റ്റുകള്‍, മൂന്ന് ത്രോ ഡൗണ്‍ സ്‌പെഷ്യലിസ്റ്റുകള്‍, രണ്ട് മസാജര്‍മാര്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് എന്നിവര്‍ക്ക് രണ്ട് കോടി രൂപ വീതവും ലഭിക്കും.
advertisement
42 അംഗ സംഘമാണ് ലോകകപ്പ് മത്സരത്തിനായി വെസ്റ്റ് ഇന്‍ഡീസിലേക്കും യുഎസ്എയിലേക്കും യാത്ര ചെയ്തത്. ടീമിന്റെ വീഡിയോ അനലിസ്റ്റ്, മീഡിയ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ ടീമിനൊപ്പം യാത്ര ചെയ്ത ബിസിസിഐ സ്റ്റാഫ് അംഗങ്ങള്‍, ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എന്നിവര്‍ക്കും കൃത്യമായ പാരിതോഷികം ലഭിക്കും.