'രോഹിത് ശര്‍മ ടീമിനെ മികച്ച നിലയില്‍ നയിക്കും എന്ന് സെലക്‌ടര്‍മാര്‍ക്ക് തോന്നിയത് കൊണ്ടാണ് അദേഹത്തെ ക്യാപ്റ്റനാക്കിയത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യൻസിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച താരമാണ് രോഹിത്, അതിനുപുറമെ ഏഷ്യ കപ്പിൽ കോഹ്‌ലിയുടെ പകരക്കാരനായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് ടീമിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്. കോഹ്‌ലിയെപ്പോലൊരു താരമില്ലാതിരുന്നിട്ട് കൂടി കിരീടം നേടി എന്നത് ടീമിന്‍റെ കരുത്ത് എത്രത്തോളമുണ്ടെന്നതാണ് വ്യക്തമാക്കുന്നത്. മേജർ ടൂർണമെന്റുകളിൽ രോഹിത്തിന് ജയം നേടാനാകുന്നുണ്ട്. മികച്ച താരങ്ങൾ അടങ്ങിയ ടീമാണ് ഇന്ത്യ, അതിനാൽ ഭാവിയിൽ ഇന്ത്യയെ വൻ വിജയങ്ങളിലേക്ക് നയിക്കാൻ രോഹിത്തിന് കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ.' - ഗാംഗുലി ഒരു അഭിമുഖത്തിൽ പറഞ്ഞു.
advertisement
രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റനായി നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും വൈറ്റ് ബോള്‍ ഫാര്‍മാറ്റുകളില്‍ രണ്ട് ക്യാപ്‌റ്റന്മാര്‍ ഉണ്ടാകുന്നതില്‍ സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നെന്നും ബിസിസിഐ പ്രസിഡന്റായ ഗാംഗുലി വെളിപ്പെടുത്തിയിരുന്നു.
Also read- 'നന്ദി ക്യാപ്റ്റന്‍'; കോഹ്ലിക്ക് നന്ദിയറിയിച്ച് BCCI; ബോര്‍ഡിന് നാണമുണ്ടോയെന്ന് ആരാധകര്‍
ഗാംഗുലി നേരത്തെ പറഞ്ഞത്
ടി20 നായകസ്ഥാനം ഉപേക്ഷിക്കരുതെന്ന് കോഹ്ലിയോട് ബിസിസിഐ ആവശ്യപ്പെട്ടിരുന്നു എന്നാണ് ഗാംഗുലി പറഞ്ഞത്. 'ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിയരുതെന്ന് ഞങ്ങള്‍ കോഹ്ലിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ക്യാപ്റ്റനെ മാറ്റാന്‍ ഞങ്ങള്‍ക്ക് യാതൊരു പ്ലാനും ഉണ്ടായിരുന്നില്ല. എന്നാല്‍, കോഹ്ലി ടി20 ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതോടെ കാര്യങ്ങള്‍ മാറി.'- ഗാംഗുലി പറഞ്ഞു.
Also read- Rohit Sharma |'ഐസിസി ടൂര്‍ണമെന്റുകളിലെ തുടര്‍തോല്‍വികള്‍ക്ക് ഒരേ കാരണമാണ്': രോഹിത് ശര്‍മ്മ
'പരിമിത ഓവര്‍ ക്രിക്കറ്റില്‍ രണ്ട് ഫോര്‍മാറ്റുകളിലും രണ്ട് ക്യാപ്റ്റന്മാർ എന്ന രീതിയോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നു. ടി20 ക്യാപ്റ്റൻ സ്ഥാനവും ഏകദിന ക്യാപ്റ്റൻ സ്ഥാനവും വേര്‍തിരിക്കരുതെന്നാണ് സെലക്ടര്‍മാരുടെ നിലപാട്. അങ്ങനെയാണ് കോഹ്ലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുന്നതിലേക്ക് കാര്യങ്ങള്‍ പോയത്,' എന്നാണ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ബുധനാഴ്‌ചയാണ് വിരാട് കോഹ്‌ലിക്ക് പകരം രോഹിത് ശര്‍മയെ ഇന്ത്യയുടെ വൈറ്റ് ബോൾ ക്രിക്കറ്റ് ടീമുകളുടെ ക്യാപ്റ്റനായി ബിസിസിഐ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലൂടെയാകും രോഹിത് ഇന്ത്യയുടെ സ്ഥിരം ഏകദിന ക്യാപ്റ്റനായി അരങ്ങേറ്റം കുറിക്കുക.
നേരത്തെ ടി20യിലും രോഹിത് ശർമ വിരാട് കോഹ്‌ലിക്ക് പകരം ഇന്ത്യയുടെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തിരുന്നു. ടി20 ലോകകപ്പിന് ശേഷം കോഹ്ലി സ്ഥാനം ഒഴിഞ്ഞതോടെയാണ് രോഹിത് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. ക്യാപ്റ്റനായി അരങ്ങേറിയ ആദ്യ പരമ്പര തന്നെ തൂത്തുവാരിയാണ് രോഹിത് തുടക്കമിട്ടത്. ന്യൂസിലന്‍ഡിനെതിരെ നടന്ന ടി20 പരമ്പര ഇന്ത്യ 3-0 നാണ് തൂത്തുവാരിയത്. ഇതിന് പിന്നാലെയാണ് ഏകദിനത്തിലും രോഹിത്തിനെ ക്യാപ്റ്റനാക്കിക്കൊണ്ടുള്ള ബിസിസിഐയുടെ തീരുമാനം വന്നത്. ഐപിഎൽ വിജയങ്ങളും ഏഷ്യ കപ്പ് നേട്ടവും തുണയായി.
പരിമിത ഓവർ ക്രിക്കറ്റിൽ രോഹിത് ശർമയുടെ ക്യാപ്റ്റൻസി റെക്കോർഡ്
10 ഏകദിനങ്ങളിൽ രോഹിത്തിന് കീഴിൽ ഇറങ്ങിയ അതിൽ എട്ടെണ്ണത്തിൽ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ തോറ്റു. ടി20യിൽ ഇന്ത്യയെ 22 മത്സരങ്ങളിൽ നയിച്ച രോഹിത് 18 എണ്ണത്തിൽ വിജയം നേടിയിട്ടുണ്ട്.