'നന്ദി ക്യാപ്റ്റന്‍'; കോഹ്ലിക്ക് നന്ദിയറിയിച്ച് BCCI; ബോര്‍ഡിന് നാണമുണ്ടോയെന്ന് ആരാധകര്‍
- Published by:Sarath Mohanan
- news18-malayalam
Last Updated:
ബിസിസിഐ പോസ്റ്റ് ചെയ്ത ട്വീറ്റിന് താഴെ ബോര്‍ഡിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്.
ഇന്ത്യയുടെ ഏകദിന ടീമിന്റെ (Indian ODI Team) ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ (Virat Kohli) മാറ്റി രോഹിത് ശര്‍മയെ (Rohit Sharma) നിയമിച്ചതിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങളാണ് ബിസിസിഐ(BCCI) നേരിട്ടുകൊണ്ടിരിക്കുന്നത്. കോഹ്ലിയെ അപമാനിക്കുകയാണ് ബിസിസിഐ ഇവിടെ ചെയ്തത് എന്നാണ് ആരാധകരുടെ പ്രതികരണം.
ക്യാപ്റ്റന്‍സി മാറ്റം ബിസിസിഐ പ്രഖ്യാപിച്ച വിധമാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്ലിയുടെ നേട്ടങ്ങളെ കുറിച്ചൊന്നും പരാമര്‍ശിക്കാതെ പ്രഖ്യാപനം നടത്തി എന്നതാണ് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നത്. #ShameOnBCCI എന്ന ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിരുന്നു.
ഇതിനുപിന്നാലെ അടുത്ത ദിവസം അദ്ദേഹത്തിന് ട്വിറ്ററിലൂടെ നന്ദിയറിയിച്ച് ബിസിസിഐ രംഗത്ത് വന്നു. എന്നാല്‍ ബിസിസിഐ പോസ്റ്റ് ചെയ്ത ട്വീറ്റിന് താഴെ ബോര്‍ഡിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകരുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ഇനി തങ്ങള്‍ ഒരു കാര്യത്തിലും സൗരവ് ഗാംഗുലിയേയും ബിസിസിഐയേയും പിന്തുണയ്ക്കില്ലെന്ന് ആരാധകര്‍ പറയുന്നു.
advertisement
A leader who led the side with grit, passion & determination. 🇮🇳🔝
Thank you Captain @imVkohli!👏👏#TeamIndia pic.twitter.com/gz7r6KCuWF
— BCCI (@BCCI) December 9, 2021
രോഹിത് ശര്‍മയെ ഏകദിന ഫോര്‍മാറ്റിന്റെ നായക സ്ഥാനത്ത് നിയമിച്ചത് ബോര്‍ഡും സെലക്ടര്‍മാരും ഒരുമിച്ചെടുത്ത തീരുമാനമാണെന്ന് വ്യക്തമാക്കി ഗാംഗുലി തന്നെ രംഗത്തെത്തിയിരുന്നു. വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ രണ്ട് ക്യാപ്റ്റന്‍മാര്‍ ഉണ്ടാകുന്നതിനോട് സെലക്ടര്‍മാര്‍ക്ക് യോജിപ്പില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
Virat Kohli | വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സി മാറ്റം; കാരണം തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി
ഇന്ത്യയുടെ ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും വിരാട് കോഹ്ലിയെ മാറ്റി രോഹിത് ശര്‍മയെ നിയമിച്ചതിനുള്ള കാരണം തുറന്നു പറഞ്ഞ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. 'കോഹ്ലി ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചതോടെ പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ട് ക്യാപ്റ്റന്മാര്‍ എന്ന അവസ്ഥയാണ് ഉണ്ടായത്. ഇത് ഉചിതമല്ലാത്തതിനാലാണ് കോഹ്ലിയെ മാറ്റി ഏകദിനത്തിലും രോഹിത്തിനെ ക്യാപ്റ്റനാക്കിയത്.' - ഗാംഗുലി എഎന്‍ഐയോട് പറഞ്ഞു.
advertisement
കോഹ്ലിയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും നീക്കിയതിന് പിന്നാലെ ഗാംഗുലിക്ക് നേരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് അദ്ദേഹത്തിന്റെ തുറന്നുപറച്ചില്‍.
'ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കരുതെന്ന് ബിസിസിഐ കോഹ്ലിയോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ കോഹ്ലി തന്റെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണുണ്ടായത്. ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും കോഹ്ലി പടിയിറങ്ങിയപ്പോള്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ട് ക്യാപ്റ്റന്മാര്‍ എന്ന സ്ഥിതി വന്നു. ഇത് ഉചിതമായ രീതിയാണെന്ന് തോന്നിയില്ല. അതുകൊണ്ട് ടെസ്റ്റില്‍ കോഹ്ലിയെ ക്യാപ്റ്റനായി നിലനിര്‍ത്തിക്കൊണ്ട് രോഹിത്തിനെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ക്യാപ്റ്റനാക്കാന്‍ തീരുമാനിക്കുകയായിരുന്നു. സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്ന് ആലോചിച്ചാണ് രോഹിത്തിനെ ക്യാപ്റ്റനാക്കാനുള്ള തീരുമാനം എടുത്തത്.' - ഗാംഗുലി പറഞ്ഞു.
advertisement
രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ബിസിസിഐക്ക് പൂര്‍ണ വിശ്വാസമുണ്ടെന്നും കോഹ്ലി ടെസ്റ്റില്‍ ക്യാപ്റ്റനായി തുടരുമെന്നും ഗാംഗുലി വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ കൈകളിലാണെന്നതില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരിക്കെ കോഹ്ലി നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്നും ഗാംഗുലി പറഞ്ഞു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2021 2:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
'നന്ദി ക്യാപ്റ്റന്‍'; കോഹ്ലിക്ക് നന്ദിയറിയിച്ച് BCCI; ബോര്‍ഡിന് നാണമുണ്ടോയെന്ന് ആരാധകര്‍