Rohit Sharma |'ഐസിസി ടൂര്‍ണമെന്റുകളിലെ തുടര്‍തോല്‍വികള്‍ക്ക് ഒരേ കാരണമാണ്': രോഹിത് ശര്‍മ്മ
- Published by:Sarath Mohanan
- news18-malayalam
Last Updated:
'നിര്‍ണായക മത്സരങ്ങളില്‍ തുടക്കത്തിലെ 10-3 എന്ന നിലയില്‍ തകര്‍ന്നാല്‍ എന്തു ചെയ്യുമെന്ന രീതിയിലുള്ള കാര്യങ്ങളാണ് ഞാന്‍ ആലോചിക്കുന്നത്.'- രോഹിത് പറഞ്ഞു.
വിരാട് കോഹ്ലിയില്‍ (Virat Kohli) നിന്നും ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ഐ സി സി ടൂര്‍ണമെന്റുകളില്‍ (ICC tournaments) ടീമിന് കാലിടറുന്നത് എവിടെയെന്ന് ചൂണ്ടിക്കാണിച്ച് രോഹിത് ശര്‍മ (Rohit Sharma). മത്സരങ്ങളില്‍ മികച്ച തുടക്കം ലഭിക്കാത്തതാണ് ഐ സി സി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ പിന്നിലേക്ക് പോകാന്‍ കാരണമെന്ന് കണ്ടെത്തിയിരിക്കുകയാണ് നിലവിലെ ഏകദിന- ടി ട്വന്റി ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ.
വിരാട് കോഹ്ലി ഇന്ത്യന്‍ നായകനായശേഷം ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യ നോക്കൗട്ട് ഘട്ടത്തില്‍ പുറത്താവുന്നത് പതിവു കാഴ്ചയാണ്. 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീടം നേടിയശേഷം ഇന്ത്യ ഇതുവരെ ഒരു ഐ സി സി കിരീടം നേടിയിട്ടില്ല. ധോണിക്ക് കീഴിലിറങ്ങിയ 2015ലെ ഏകദിന ലോകകപ്പില്‍ സെമിയില്‍ ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റു. 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കോഹ്ലിക്ക് കീഴിലിറങ്ങിയപ്പോള്‍ ഫൈനലില്‍ പാകിസ്ഥാനോട് തോറ്റു. 2019ലെ ഏകദിന ലോകകപ്പിലും കോഹ്ലിക്ക് കീഴില്‍ സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായി. കഴിഞ്ഞ മാസം നടന്ന ടി20 ലോകകപ്പിലാകട്ടെ കോഹ്ലിക്ക് കീഴില്‍ സെമി പോലും എത്താതെ ഇന്ത്യ പുറത്താവുകയും ചെയ്തു.
advertisement
ചാമ്പ്യന്‍സ് ട്രോഫി, ഐ സി സി ലോകകപ്പ്, ടി20 ലോകകപ്പ് എന്നീ ടൂര്‍ണമെന്റുകളിലെല്ലാം ആരംഭത്തില്‍ നേരിട്ട പതര്‍ച്ചയില്‍ നിന്ന് ടീമിന് കരകയറാന്‍ സാധിക്കാത്തതാണ് തിരിച്ചടിയായതെന്ന് രോഹിത് പറഞ്ഞു. ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടികള്‍ നേരിട്ടുള്ള അനുഭവപരിചയം കുറവായതു കൊണ്ട് കൂടിയാകാം ഈ പ്രശ്‌നമെന്ന് കരുതുന്നതായും രോഹിത് അഭിപ്രായപ്പെട്ടു.
ക്യാപ്റ്റനെന്ന നിലിയില്‍ ഇക്കാര്യം താന്‍ കണക്കിലെടുക്കുമെന്ന് രോഹിത് വ്യക്തമാക്കി. 'ഏറ്റവും വലിയ തിരിച്ചടി പ്രതീക്ഷിച്ചുകൊണ്ടുവേണം നിര്‍ണായക പോരാട്ടത്തിനിറങ്ങാന്‍. തുടക്കത്തിലെ 10-3 എന്ന നിലയില്‍ തകര്‍ന്നാല്‍ എന്തു ചെയ്യുമെന്ന രീതിയിലുള്ള കാര്യങ്ങളാണ് ഞാന്‍ ആലോചിക്കുന്നത്. കാരണം 10-3 എന്ന നിലയില്‍ തുടക്കത്തിലെ തകര്‍ന്നാല്‍ ഒരിക്കലും 180-190 റണ്‍സൊന്നും ഒരിക്കലും അടിക്കാനാവില്ല. കളിക്കാരെ അത്തര സാഹചര്യങ്ങള്‍ കൂടി നേരിടാന്‍ പ്രാപ്രതരാക്കുകയാണ് എന്റെ ലക്ഷ്യം.'- രോഹിത് വ്യക്തമാക്കി.
advertisement
'ലോകകപ്പിലെ ഇന്ത്യയുടെ തോല്‍വികള്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് നമ്മുടെ തോല്‍വികളിലെ സമാനതകള്‍ മനസിലാക്കാനാവും. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാക്കിസ്ഥാനും ന്യൂസിലന്‍ഡിനുമെതിരായ മത്സരങ്ങളും. ലോകോത്തര ബൗളിംഗ് നിരക്കെതിരെ കളിക്കുമ്പോള്‍ അതൊക്കെ സ്വാഭാവികമായും സംഭവിക്കും. ഇപ്പോഴിത് മൂന്ന് വട്ടമായി. നാലാമതൊരു തവണ കൂടി അതാവര്‍ത്തിക്കരുതെന്നാണ് എന്റെ ആഗ്രഹം. അതിനു വേണ്ടിയുള്ള തയാറാടെുപ്പാണ് ഇനി'- രോഹിത് കൂട്ടിച്ചേര്‍ത്തു.
ടെസ്റ്റ് ക്രിക്കറ്റില്‍ മാത്രമായിരിക്കും കോഹ്ലി ഇന്ത്യയുടെ ക്യാപ്റ്റന്‍ ആവുക. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയ്ക്ക് പകരം രോഹിത്തിനെ വൈസ് ക്യാപ്റ്റനായും ബി സി സി ഐ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മാസം നടക്കുന്ന പരമ്പരയിലാകും രോഹിത് ശര്‍മ ടീമിന്റെ സ്ഥിരം വൈസ് ക്യാപ്റ്റനായി അരങ്ങേറുക.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 10, 2021 9:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Rohit Sharma |'ഐസിസി ടൂര്‍ണമെന്റുകളിലെ തുടര്‍തോല്‍വികള്‍ക്ക് ഒരേ കാരണമാണ്': രോഹിത് ശര്‍മ്മ