ഇപ്പോഴിതാ പകരക്കാരന്‍ നായകനായി വന്ന് സ്ഥിരം നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനൊരുങ്ങുകയാണ് രോഹിത് ശര്‍മ. ടി20 ഫോര്‍മാറ്റില്‍ വിജയങ്ങളുടെ കണക്കിലാണ് രോഹിത് കോഹ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്തുന്നത്.
Also Read: 'കിവികള്‍ സൂക്ഷിച്ചോ ഇത് പന്ത് സ്റ്റൈല്‍'; കീപ്പറുടെ തലയ്ക്ക് മുകളിലേ ഒരു സൂപ്പര്‍ സ്വിച്ച് ഹിറ്റ്
നാളെ ആരംഭിക്കുന്ന ഇന്ത്യ ന്യൂസിലന്‍ഡ് ടി20യില്‍ ഇന്ത്യയെ നയിക്കുന്നതോടെ മൂന്നാം ടി20 പരമ്പരയ്ക്കാകും രോഹിതിന് കീഴില്‍ ഇന്ത്യ ഇറങ്ങുക. ഇതുവരെ 12 ടി20 മത്സരങ്ങളിലാണ് രോഹിതിനു ഇന്ത്യയെ നയിക്കാന്‍ അവസരം ലഭിച്ചത്. ഇതില്‍ 11 ലും ടീമിലെ ജയത്തിലേക്ക് നയിക്കാന്‍ താരത്തിനു കഴിഞ്ഞു. 2018 ല്‍ നടന്ന നിദാഹാസ് ട്രോഫിയില്‍ ശ്രീലങ്കയോട് ഒരു മത്സരം തോറ്റത് മാത്രമാണ് രോഹിതിന്റെ പേരിലുള്ള പരാജയം.
advertisement
എന്നാല്‍ കോഹ്‌ലിക്ക് കീഴില്‍ 20 ടി20യ്ക്കിറങ്ങിയ ഇന്ത്യക്ക് 12 മത്സരങ്ങളിലെ ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളു. ബാക്കി ഏഴ് മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഒരു മത്സരം ഉപേക്ഷിക്കപ്പെട്ടു. കിവീസിനെതിരായ പരമ്പരയില്‍ രണ്ടു മത്സരം ജയിക്കുകയാണെങ്കില്‍ കോഹ്‌ലിയുടെ റെക്കോഡ് മറികടക്കാന്‍ രോഹിത്തിനു കഴിയും. ഏറ്റവും കൂടുതല്‍ ടി20 വിജയം നേടിയ ഇന്ത്യന്‍ താരമെന്ന നേട്ടം സീനിയര്‍ താരം എംഎസ് ധോണിക്കാണ് 72 മത്സരങ്ങളില്‍ ടീമിനെ നയിച്ച താരം 41 എണ്ണത്തിലാണ് വിജയിച്ചത്.
