'കിവികള്‍ സൂക്ഷിച്ചോ ഇത് പന്ത് സ്റ്റൈല്‍'; കീപ്പറുടെ തലയ്ക്ക് മുകളിലേ ഒരു സൂപ്പര്‍ സ്വിച്ച് ഹിറ്റ്

Last Updated:

പന്തിന്റെ ഷോട്ട് പറക്കുന്നത് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലേയാണ്

വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര നാളെ ആരംഭിക്കുകയാണ്. ഏകദിന പരമ്പരയില്‍ നേടിയ തകര്‍പ്പന്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം കളത്തിലിറങ്ങുന്നത്. വിരാട് കോഹ്‌ലിയ്ക്ക് വിശ്രമം അനുവദിച്ച പരമ്പരയില്‍ രോഹിത് ശര്‍മയാണ് നീലപ്പടയെ നയിക്കുന്നത്.
പരമ്പരയ്ക്ക് മുന്നേ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിന്റെ പരിശീലന വീഡിയോ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായിരിക്കുകയാണ്. നെറ്റ്‌സില്‍ സ്വിച്ച് ഹിറ്റിനു ശ്രമിക്കുന്ന പന്തിന്റെ വീഡിയോ ബിസിസിഐ തന്നെയാണ് പുറത്തുവിട്ടത്. എബി ഡിവില്ലിയേഴ്‌സും മാക്‌സ്‌വെല്ലും കെവിന്‍ പീറ്റേഴ്സണും നിറഞ്ഞാടുന്ന സ്വിച്ച് ഹിറ്റില്‍ പന്തിന്റെ ഷോട്ട് പറക്കുന്നത് വിക്കറ്റ് കീപ്പറുടെ തലയ്ക്ക് മുകളിലേയാണ്.
Also Read:  'ഫോമിലൊക്കെ തന്നെ പക്ഷേ ടി20യില്‍ വേണ്ട'; ഗവാസ്‌കറിന്റെ ടീമില്‍ നിന്നും ധോണി ഔട്ട്
ഏകദിന പരമ്പരയില്‍ വിശ്രമത്തിലായിരുന്ന പന്ത് ടി20യില്‍ തന്റെ വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുമെന്ന വ്യക്തമാക്കുന്നതാണ് നെറ്റ്‌സിലെ വീഡിയോ. എംഎസ് ധോണിയും ടീമിലുള്ളതിനാല്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്റെ റോളിലാകും പന്ത് കളത്തിലിറങ്ങുക.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Sports/
'കിവികള്‍ സൂക്ഷിച്ചോ ഇത് പന്ത് സ്റ്റൈല്‍'; കീപ്പറുടെ തലയ്ക്ക് മുകളിലേ ഒരു സൂപ്പര്‍ സ്വിച്ച് ഹിറ്റ്
Next Article
advertisement
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിൽ കയറി മുളക്പൊടിയെറിഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചു
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; യുവാവിനെ വീട്ടിൽ കയറി മുളക്പൊടിയെറിഞ്ഞ് വെട്ടി പരിക്കേൽപ്പിച്ചു
  • പെരുനാട് പൊലീസ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതി സന്തോഷിനെ (39) അറസ്റ്റ് ചെയ്തു.

  • പ്രതിയുടെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണ് യുവാവിനെ വെട്ടിയത്.

  • മുളകുപൊടി മുഖത്തെറിഞ്ഞ ശേഷം അരിവാളുകൊണ്ട് വയറ്റിൽ വെട്ടുകയായിരുന്നു.

View All
advertisement