TRENDING:

ഞങ്ങളെ ഒരുമിപ്പിച്ചത് ഈ താരം; വെളിപ്പെടുത്തലുമായി സാക്ഷി ധോണി

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷിയുടെ പിറന്നാളാഘോഷം കഴിഞ്ഞദിവസം ക്രിക്കറ്റ് ലോകത്ത് വാര്‍ത്തയായിരുന്നു. എന്നാല്‍ 30 ാം പിറന്നാള്‍ ആഘോഷത്തിനു പിന്നാലെ സാക്ഷി ഇന്‍സ്റ്റഗ്രമില്‍ പങ്കുവെച്ച ഒരു ചിത്രം ധോണിയുടെ വിവാഹത്തിനു കാരണക്കാരന്‍ ആരാണെന്ന് വെളിപ്പെടുത്തുന്നതാണ്. പിറന്നാളാഘോഷത്തിന് എത്തിയ റോബിന്‍ ഉത്തപ്പയ്ക്കും ഭാര്യക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ചാണ് സാക്ഷി വിവാഹകാര്യം സംസാരിച്ചത്.
advertisement

ധോണിയും ഞാനും ഒരുമിക്കാന്‍ കാരണക്കാരനായയാള്‍ എന്ന കുറിപ്പോടെയാണ് സാക്ഷി റോബിന്‍ ഉത്തപ്പക്കും ഭാര്യ ശീതളിനും ഒപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. പാതി മലയാളിയായ ഉത്തപ്പ ഏറെക്കാലമായി ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും 2007 ല്‍ ഇന്ത്യ പ്രഥമ ടി 20 വേള്‍ഡ് കപ്പ് ചാമ്പ്യന്മാരായപ്പോള്‍ ധോണിക്കൊപ്പം ടീമിലുണ്ടായിരുന്ന താരമാണ്.

സാക്ഷിയുടെ പിറന്നാള്‍ ആഘോഷിച്ച് ധോണിയും സിവയും; പാട്ടും നൃത്തവുമായി സാക്ഷി

തന്റെ പിറന്നാളിന് എത്തിയ ഉത്തപ്പയ്ക്കും ഭാര്യക്കും നന്ദി പറഞ്ഞ് കൊണ്ടാണ് തങ്ങള്‍ ഒരുമിക്കാന്‍ കാരണക്കാരന്‍ എന്ന് ഉത്തപ്പയെക്കുറിച്ച് സാക്ഷി പറയുന്നത്. എന്നാല്‍ നേരത്തെ പുറത്തിറങ്ങിയ ധോണിയുടെ ജീവിതകഥ പറയുന്ന 'എംഎസ് ധോണി- ദ് അണ്‍ടോള്‍ഡ് സ്റ്റോറി' എന്ന സിനിമയില്‍ ധോണിയും സാക്ഷിയും ഒരിമിക്കുന്നതിനെക്കുറിച്ച് പറയുന്ന സന്ദര്‍ഭത്തില്‍ ഉത്തപ്പയുടെ പേര് പരാമര്‍ശിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഞങ്ങളെ ഒരുമിപ്പിച്ചത് ഈ താരം; വെളിപ്പെടുത്തലുമായി സാക്ഷി ധോണി