സാക്ഷിയുടെ പിറന്നാള്‍ ആഘോഷിച്ച് ധോണിയും സിവയും; പാട്ടും നൃത്തവുമായി സാക്ഷി
Last Updated:
മുംബൈ: സോഷ്യല്‍ മീഡിയയില്‍ വൈറലായി ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഭാര്യ സാക്ഷിയുടെ പിറന്നാളാഘോഷം. മകള്‍ സിവയക്കും സുഹൃത്തുക്കള്‍ക്കമൊപ്പമാണ് ധോണി ഭാര്യയുടെ 30 ാം പിറന്നാള്‍ ആഘോഷിച്ചത്. മുംബൈയിലെ ഒരു റസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ താരം ഹര്‍ദ്ദിഖ് പാണ്ഡ്യയും പങ്കെടുത്തിരുന്നു.
ഓസീസ് പര്യടനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ തിരിച്ചെങ്കിലും പരിക്ക് ഭേദമാകാത്തതിനെത്തുടര്‍ന്നാണ് ഹര്‍ദ്ദിഖ് ടീമിനൊപ്പം ചേരാത്തത്. ഗായകന്‍ രാഹുല്‍ വൈദ്യ നടി സോഫി ചൗധരി, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. വൈദ്യയുടെ പാട്ടിനൊപ്പം സാക്ഷിയും ഹര്‍ദ്ദിഖും പാട്ടുകളുമായി പാര്‍ട്ടിയില്‍ തിളങ്ങിയപ്പോള്‍ സിവയും ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രമായി.
ഹര്‍ദ്ദിഖിന് പുറമെ ക്രിക്കറ്റ് താരം ശ്രദ്ധുല്‍ ഠാക്കൂറും പിറന്നാള്‍ ആഘോഷത്തിനുണ്ടായിരുന്നു. ഐപിഎല്ലില്‍ ധോണിയ്ക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ താരമാണ് ശ്രദ്ധുല്‍.
advertisement
advertisement
ചെന്നൈ സൂപ്പര്‍ കിങ്സില്‍ ധോനിയോടൊപ്പം കളിക്കുന്ന ശ്രദ്ധുല്‍ ഠാക്കൂറും പിറന്നാളിനെത്തിയിരുന്നു. ധോനി ക്യാപ്റ്റനായിരുന്ന സമയത്താണ് ഹാര്‍ദിക് ഇന്ത്യന്‍ ജഴ്സിയില്‍ അരങ്ങേറിയത്. എന്നും സ്നേഹം എന്ന അടിക്കുറിപ്പോടെയാണ് ധോനിക്കൊപ്പമുള്ള ചിത്രം ഹാര്‍ദിക് പങ്കുവച്ചത്.
advertisement
advertisement
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Nov 19, 2018 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
സാക്ഷിയുടെ പിറന്നാള്‍ ആഘോഷിച്ച് ധോണിയും സിവയും; പാട്ടും നൃത്തവുമായി സാക്ഷി





