TRENDING:

ഓപ്പണറായി വെടിക്കെട്ട് ബാറ്റിംഗുമായി വീണ്ടും സഞ്ജു സാംസൺ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

Last Updated:

സർവീസസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദക്ഷിണാഫ്രിക്കൻ ടി20 പരമ്പരയിലെ ഓപ്പണിങ് വെടിക്കെട്ട് ബാറ്റിംഗ് വീണ്ടും ആവർത്തിച്ച്  സഞ്ജു സാംസൺ. സയ്യിദ് മുഷ്താഖ് അലി ടി20 ടൂർണമെന്റിലെ കേരളത്തിൻറെ ആദ്യ മത്സരത്തിലാണ് സഞ്ജുവിന്റെ ഓപ്പണിങ് വെടിക്കെട്ട് പ്രകടനം. 45 പന്തിൽ മൂന്ന് സിക്സും പത്ത് ഫോറും അടക്കം 75 റൺസ് എടുത്ത സഞ്ജുവിന്റെ ചിറകിലേറി കേരളം ടൂർണമെൻറ് ആദ്യ മത്സരം വിജയത്തോടെ തുടങ്ങി.
advertisement

സർവീസസിനെ മൂന്നു വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്. സർവീസ് ഉയർത്തിയ 150 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിലാണ് കേരളം മറികടന്നത്. കേരളനിരയിലെ രോഹൻ കുന്നുമ്മലിനും (27) സൽമാൻ നിസാറിനും(21) മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റ് രണ്ട് ബാറ്റ്സ്മാൻമാർ.ടോസ് നേടിയ കേരളം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു

30 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്തിയ അഖിൽ സക്കറിയയുടെ പ്രകടനത്തിലൂടെ ആദ്യം ബാറ്റ് ചെയ്ത സർവീസസിനെ കേരളം 149 ഒതുക്കുകയായുിരുന്നു. കേരരത്തിന് വേണ്ടി നിധീഷ് രണ്ടും വിനോദ് കുമാർ, സിജോ മോൻ ജോസഫ് എന്നിവർ ഓരോ വിക്കറ്റും വീഴ്തി.അഖിൽ സക്കറിയ ആണ് കളിയിലെ താരം. സർവീസിനു വേണ്ടി ക്യാപ്റ്റൻ മോഹിത് അലാവത്ത് 29 പന്തൽ നിന്ന് 41 റൺസ് എടുത്തു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
ഓപ്പണറായി വെടിക്കെട്ട് ബാറ്റിംഗുമായി വീണ്ടും സഞ്ജു സാംസൺ; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം
Open in App
Home
Video
Impact Shorts
Web Stories