ഹാർദിക് പാണ്ഡ്യ ടീമിൽ മടങ്ങിയെത്തിയെങ്കിലും സൂര്യ കുമാർ യാദവാണ് ക്യാപ്റ്റൻ. ടെസ്റ്റ് ടീമിൽ അംഗങ്ങളായ റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാള്‍ എന്നിവർക്ക് വിശ്രമം അനുവദിച്ചു.
“ബംഗ്ലദേശിനെതിരായ ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക് ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യയുടെ 15 അംഗ പുരുഷ ടീമിനെ സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുത്തു. ടെസ്റ്റ് പരമ്പര പൂർത്തിയാക്കിയ ശേഷം ഗ്വാളിയോർ, ന്യൂഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ മൂന്ന് ടി20 മത്സരങ്ങൾ കളിക്കും, ”ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
advertisement
ബംഗ്ലാദേശിനെതിരായ 3 ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (സി), അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), റിങ്കു സിംഗ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, വരുൺ ചക്രവർത്തി, ജിതേഷ് ശർമ (Wk), അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, മായങ്ക് യാദവ്
ഈ വർഷം നടന്ന ശ്രീലങ്കൻ പര്യടനത്തിലെ ടി20 സീരീസിൽ അവസാന രണ്ട് മത്സരങ്ങൾ സഞ്ജു പൂജ്യത്തിന് പുറത്തായിരുന്നു. അത് കൊണ്ട് ഇന്ത്യയുടെ ഈ വർഷം നടക്കാൻ പോകുന്ന പര്യടനങ്ങളിൽ സഞ്ജുവിന് അവസരം ലഭിക്കില്ല എന്നായിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ദുലീപ് ട്രോഫിയിലെ പ്രകടനമാണ് താരത്തെ രക്ഷിച്ചത്. രണ്ട് മത്സരങ്ങളിൽ നിന്നായി 196 റൺസ് ആണ് സഞ്ജു അടിച്ചെടുത്തത്.