TRENDING:

Santhosh Trophy | സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റൻ

Last Updated:

ഇന്ത്യയിലെ ഏറ്റവും പ്രൗഢിയേറിയതും പഴക്കമുള്ളതുമായ ഫുട്ബോൾ ടൂർണമെന്റിനായി 22 അംഗ സംഘത്തെയാണ് കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സന്തോഷ് ട്രോഫി (Santhosh Trophy) ഫുട്ബോളിനുള്ള കേരള ടീമിനെ (Kerala Team) പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രൗഢിയേറിയതും പഴക്കമുള്ളതുമായ ഫുട്ബോൾ ടൂർണമെന്റിനായി 22 അംഗ സംഘത്തെയാണ് കേരള ഫുട്ബോൾ അസോസിയേഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ജിജോ ജോസഫാണ് (Jijo Joseph) ടീമിന്റെ ക്യാപ്റ്റൻ. ബിനോ ജോർജാണ് (Bino George) ടീമിന്റെ പരിശീലകൻ. കഴിഞ്ഞ വർഷം ടീമിനൊപ്പം ഉണ്ടായിരുന്ന പരിശീലക സംഘത്തെ നിലനിർത്തിയിട്ടുണ്ട്.
advertisement

സന്തോഷ് ട്രോഫിയ്ക്കായി പ്രഖ്യാപിച്ച 22 അംഗ ടീമിൽ കേരളത്തിന്റെ അണ്ടർ 21 ടീമിൽ കളിക്കുന്ന ചില താരങ്ങളും ഇടം നേടിയിട്ടുണ്ട്. ടീമിൽ 13 പുതുമുഖ താരങ്ങൾക്കാണ് കേരള ഫുട്ബോൾ അസോസിയേഷൻ (Kerala Football Association) അവസരം നൽകിയിരിക്കുന്നത്. ദക്ഷിണ മേഖല ക്വാളിഫയർ മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബർ ഒന്നിനാണ് കേരളത്തിന്റെ ആദ്യ മത്സരം. ലക്ഷദ്വീപ്, അൻഡമാൻ ആൻഡ് നിക്കോബാർ, പുതുച്ചേരി എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് കേരളം ഉൾപ്പെടുന്നത്. കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.

advertisement

കേരളത്തിന്റെ മത്സരക്രമം:

ഡിസംബര്‍ 1: കേരളം vs ലക്ഷദ്വീപ് (രാവിലെ 9.30)

ഡിസംബര്‍ 3: കേരളം vs അൻഡമാൻ ആൻഡ് നിക്കോബാര്‍ (രാവിലെ 9.30)

ഡിസംബര്‍ 5: കേരളം vs പുതുച്ചേരി (ഉച്ചയ്ക്ക് 3.00)

കേരള ടീം :

ഗോള്‍കീപ്പര്‍മാര്‍: മിഥുന്‍ വി, ഹജ്മല്‍ എസ്

പ്രതിരോധ നിര: ജി. സഞ്ജു, മുഹമ്മദ് ആസിഫ്, വിബിൻ തോമസ്, അജയ് അലക്സ്, മുഹമ്മദ് ഹനീഫ് എ പി, മുഹമ്മദ് ബാസിത് പി ടി.

advertisement

മധ്യനിര: മുഹമ്മദ് റഷീദ് കെ, ജിജോ ജോസഫ്, അർജുൻ ജയരാജ്, അഖില്‍ പി,സല്‍മാന്‍ കെ, ആദര്‍ശ് എം, ബുജൈര്‍ വി, നൗഫല്‍ പി.എന്‍, നിജോ ഗില്‍ബര്‍ട്ട്, ഷിഖില്‍ എന്‍.

മുന്നേറ്റനിര: ജസ്റ്റിന്‍ ടി.കെ, എസ് രാജേഷ്, മുഹമ്മദ് സഫ്‌നാദ്, മുഹമ്മദ് അജ്‌സല്‍

Also read- IND vs NZ | രണ്ടാം ദിനത്തിൽ കിവീസ് ആധിപത്യം; ഒന്നാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 129 റൺസ്

Gautam Gambhir | ഗംഭീറിന് വധഭീഷണി; മെയിലുകൾ അയച്ചത് പാകിസ്‌ഥാൻ വിദ്യാർത്ഥി; സ്ഥിരീകരണവുമായി ഡൽഹി പോലീസ്

advertisement

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian cricket team) ഓപ്പണറും ബിജെപി (BJP) എംപിയുമായ ഗൗതം ഗംഭീറിന് (Gautam Gambhir) വധഭീഷണി സന്ദേശം ലഭിച്ച സംഭവത്തിൽ വിശദീകരണവുമായി ഡൽഹി പോലീസ് (Delhi Police) സൈബർ സെൽ (Cyber Cell). ഗംഭീറിന് സന്ദേശങ്ങൾ വന്നത് പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണെന്നും സംഭവത്തിന് പിന്നിൽ പാകിസ്ഥാനിലെ കോളേജ് വിദ്യാർത്ഥിയാണെന്നും പോലീസ് വ്യക്തമാക്കി. ഇ- മെയില്‍ (e-mail) വഴിയാണ് ഗംഭീറിന് രണ്ട് തവണ ഭീഷണി സന്ദേശം ലഭിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Also read- Rahul Chahar | എൽബി അപ്പീൽ നിഷേധിച്ചു; സൺഗ്ലാസ് വലിച്ചെറിഞ്ഞ് രാഹുൽ ചാഹർ - വിവാദം

മലയാളം വാർത്തകൾ/ വാർത്ത/Sports/
Santhosh Trophy | സന്തോഷ് ട്രോഫിയ്ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; ജിജോ ജോസഫ് ക്യാപ്റ്റൻ
Open in App
Home
Video
Impact Shorts
Web Stories