TRENDING:

Santosh Trophy | റാഷിദിന് വീടും സ്ഥലവും; സന്തോഷ് ട്രോഫി താരത്തിന് പെരുന്നാൾ സമ്മാനവുമായി ടി സിദ്ദിഖ്

Last Updated:

ഫൈനൽ മത്സരത്തിന് ശേഷം പെരുന്നാൾ ദിനത്തിൽ വീട്ടിലെത്തിയ റാഷിദിനെ കാണാനായി എംഎൽഎ എത്തിയതായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സന്തോഷ്‌ ട്രോഫി (Santosh Trophy) ഫൈനലിൽ ബംഗാളിനെ തകർത്ത്‌ കിരീടം ചൂടിയ കേരള ടീമംഗവും (Kerala Football Team) കൽപറ്റ സ്വദേശിയുമായ മുഹമ്മദ് റാഷിദിന് പെരുന്നാൾ സമ്മാനവുമായി ടി സിദ്ദിഖ് (T Siddique) എംഎൽഎ.
ടി സിദ്ദിഖ് എംഎൽഎ സന്തോഷ് ട്രോഫി താരം റാഷിദിന്റെ കൽപറ്റയിലെ വീട്ടിലെത്തിയപ്പോൾ
ടി സിദ്ദിഖ് എംഎൽഎ സന്തോഷ് ട്രോഫി താരം റാഷിദിന്റെ കൽപറ്റയിലെ വീട്ടിലെത്തിയപ്പോൾ
advertisement

ഫൈനൽ മത്സരത്തിന് ശേഷം പെരുന്നാൾ ദിനത്തിൽ വീട്ടിലെത്തിയ താരത്തെ കാണാനായി എംഎൽഎ എത്തിയതായിരുന്നു. അപ്പോഴാണ് റാഷിദിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ലെന്നറിഞ്ഞത്. തുടർന്ന് റാഷിദിന്റെയും കുടുംബത്തിന്റെയുമൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് എംഎൽഎ നൽകിയത്. കിരീടം നേടിയതിന്റെ സന്തോഷം താരത്തിന് മധുരം നൽകി പങ്കിട്ടതിന് ശേഷമാണ് എംഎൽഎ മടങ്ങിയത്. റാഷിദിനെ സന്ദർശിച്ചതും താരത്തിന് സ്ഥലവും വീടും നൽകുമെന്ന് ഉറപ്പ് നൽകിയതായും എംഎൽഎ ഫേസ്ബുക്കിലൂടെയാണ് അറിയിച്ചത്.

റാഷിദിന് പുറമെ കേരളത്തിന്റെ മറ്റൊരു താരമായ സഫ്നാദും കൽപ്പറ്റ മണ്ഡലത്തില്‍ നിന്നുളള താരമാണ്. സഫ്നാദിന്റെ ഗോളിലായിരുന്നു കേരളം ബംഗാളിനെ സമനിലയിൽ പിടിച്ചതും തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീട്ടിയെടുത്തതും. കിരീടനേട്ടത്തിലൂടെ കേരളത്തിന്റെ അഭിമാനമുയർത്തിയ താരങ്ങൾക്ക് കൽപ്പറ്റയിൽ വലിയ സ്വീകരണം ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

advertisement

Also read- Santosh Trophy | ദൈവാനുഗ്രഹത്തിന് നന്ദി പറഞ്ഞ് സന്തോഷ് ട്രോഫി കിരീടവുമായി ബിനോ ജോർജ് പള്ളിയിൽ

സിദ്ദിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് -

'സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരളം ബംഗാളിനെ തകർത്ത്‌ കിരീടത്തിൽ മുത്തമിട്ടപ്പോൾ അതി നിർണ്ണായകമായ ഗോൾ നേടിയ സഫ്‌നാദും മറ്റൊരു താരം റാഷിദും കൽപ്പറ്റ മണ്ഡലത്തിൽ നിന്നുള്ള അഭിമാന താരങ്ങളാണ്.'

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ഇന്ന് പെരുന്നാൾ നമസ്കാരം കഴിഞ്ഞ്‌ നേരെ പോയത്‌ കളി കഴിഞ്ഞ്‌ പെരുന്നാളിനു വീട്ടിലെത്തിയ റാഷിദിനെ കാണാനാണ്. റാഷിദിനേയും ഉമ്മയേയും കുടുംബാംഗങ്ങളേയും കണ്ട്‌ അഭിനന്ദിച്ചു. അപ്പോഴാണറിഞ്ഞത്‌ റാഷിദിനു സ്വന്തമായി സ്ഥലമോ വീടോ ഇല്ല എന്നത്‌‌. നമ്മുടെ അഭിമാനം വാനോളമുയർത്തിയ പ്രിയ താരത്തിനു സ്ഥലവും വീടും നൽകാൻ തീരുമാനിച്ച്‌ അവരെ അറിയിച്ചു. വയനാട്ടിലെ വളർന്ന് വരുന്ന തലമുറയ്ക്ക്‌ ആവേശം പകർന്ന റാഷിദിനു ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്നാശംസിക്കുന്നു. താരങ്ങൾക്ക്‌ കൽപ്പറ്റയിൽ വൻ സ്വീകരണം ഒരുക്കാനും തീരുമാനിച്ചു.'

advertisement

മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy | റാഷിദിന് വീടും സ്ഥലവും; സന്തോഷ് ട്രോഫി താരത്തിന് പെരുന്നാൾ സമ്മാനവുമായി ടി സിദ്ദിഖ്
Open in App
Home
Video
Impact Shorts
Web Stories