Santosh Trophy | ദൈവാനുഗ്രഹത്തിന് നന്ദി പറഞ്ഞ് സന്തോഷ് ട്രോഫി കിരീടവുമായി ബിനോ ജോർജ് പള്ളിയിൽ
- Published by:Naveen
- news18-malayalam
Last Updated:
സന്തോഷ് ട്രോഫിക്കായി മഞ്ചേരിയിൽ എത്തിയത് മുതൽ സെന്റ് ജോസഫ്സ് പള്ളിയിൽ പ്രാർഥിക്കാൻ എത്തുമായിരുന്നെന്ന് ഫാദർ ടോമി കളത്തൂർ പറഞ്ഞു.
സന്തോഷ് ട്രോഫി (Santosh Trophy) ഫൈനലിൽ ബംഗാളിനെ തോൽപ്പിച്ച് കേരള൦ (Kerala Football Team) കിരീടത്തിൽ മുത്തമിട്ടതിന് പിന്നാലെ ദൈവാനുഗ്രഹത്തിന് നന്ദി പറയാനായി കേരളത്തിന്റെ പരിശീലകൻ ബിനോ ജോർജ് (Bino George) മഞ്ചേരി സെന്റ് ജോസഫ്സ് പള്ളിയിലെത്തി. ചൊവ്വാഴ്ച രാവിലെയാണ് പ്രാർഥനകൾക്കൊപ്പം ദൈവാനുഗ്രഹത്താൽ കൂടി നേടിയ ലക്ഷ്യം നേടിയ സന്തോഷം അറിയിക്കാൻ എത്തിയത്. സന്തോഷ് ട്രോഫി കിരീടവുമായാണ് ബിനോ പള്ളിയിലെത്തിയത്.
സന്തോഷ് ട്രോഫിക്കായി മഞ്ചേരിയിൽ എത്തിയത് മുതൽ സെന്റ് ജോസഫ്സ് പള്ളിയിൽ പ്രാർഥിക്കാൻ എത്തുമായിരുന്നെന്ന് ഫാദർ ടോമി കളത്തൂർ പറഞ്ഞു. അതിനു മുൻപ് കളിക്കാരുടെ ജേഴ്‌സികളും മറ്റും പള്ളിയിൽ കൊണ്ടുവന്ന് വെഞ്ചരിച്ചിരുന്നെന്നും ഫാദർ കൂട്ടിച്ചേർത്തു. മത്സരങ്ങളില്ലാത്ത ദിവസങ്ങളിൽ മിക്കപ്പോഴും കുർബാനയിൽ പങ്കെടുക്കാൻ ബിനോ എത്തി തുടങ്ങിയതോടെ പള്ളിക്കാർക്കും അദ്ദേഹത്തെ പരിചയമായി. പള്ളിയിൽ വരാൻ തുടങ്ങിയതു മുതലാണ് ബിനോയെ അടുത്തറിയാൻ കഴിഞ്ഞതെന്നും ആ പരിചയവും ഫുട്ബോളിനോടുള്ള താത്പര്യം കാരണം കേരളത്തിന്റെ മത്സരങ്ങൾ കാണാൻ താൻ പോയിരുന്നതായി ഫാദർ കൂട്ടിച്ചേർത്തു.
advertisement
കർണാടകയ്‌ക്കെതിരായ സെമി മത്സരദിവസം പള്ളിയിൽ കേരള ടീമിന് വേണ്ടി പ്രാർഥന നടത്തി. പ്രാർഥനയിൽ പങ്കുകൊള്ളാൻ ബിനോയും പള്ളിയിൽ എത്തിയിരുന്നു. കാണികളുടെ പിന്തുണയും പ്രാർഥനയും കളിക്കാർക്ക് ഊർജമായി. കളിക്കാരുടെ കഠിന പ്രയത്‌നത്തോടൊപ്പം ദൈവാനുഗ്രഹം കൂടി ഒത്തുചേർന്നതോടെ കേരളം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു. ടൂർണമെന്റിൽ ജയിച്ചാൽ കിരീടവുമായി പള്ളിയിൽ വരുമെന്ന് ബിനോ പറഞ്ഞിരുന്നു. താൻ കൊടുത്ത വാക്ക് പാലിക്കാൻ കൂടിയായിരുന്നു അദ്ദേഹം പള്ളിയിൽ എത്തിയത്.
ഷൂട്ടൗട്ടിൽ ബംഗാളിനെ വീഴ്ത്തി; കേരളത്തിന് ഏഴാം സന്തോഷ് ട്രോഫി കിരീടം
മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ബംഗാളിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 5-4ന് തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. തുടക്കം മുതൽ ആവേശം വാരിവിതറിയ പോരാട്ടത്തിൽ നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
advertisement
Also read- Santosh Trophy | പെരുന്നാൾ സന്തോഷം; ബംഗാളിനെ വീഴ്ത്തി; കേരള൦ സന്തോഷ് ട്രോഫി ചാമ്പ്യന്മാർ
ഷൂട്ടൗട്ടിൽ ബംഗാളിന്റെ രണ്ടാം കിക്ക് ക്രോസ് ബാറിൽ തട്ടിത്തെറിച്ചപ്പോൾ കേരളത്തിന്റെ എല്ലാ കിക്കുകളും ഗോൾവര കടന്നു. സഞ്ജു, ബിബിന്‍, ക്യാപ്റ്റന്‍ ജിജോ ജോസഫ്, ജേസണ്‍, ജെസിന്‍ എന്നിവരാണ് ഷൂട്ടൗട്ടില്‍ കേരളത്തിനായി സ്കോര്‍ ചെയ്തത്. സന്തോഷ് ട്രോഫിയിൽ തങ്ങളുടെ ഏഴാം കിരീടം നേടിയ കേരളത്തിന് ആതിഥേയരെന്ന നിലയില്‍ മൂന്നാം കിരീട നേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയില്‍ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിൽ കേരളം കിരീടം ചൂടിയത്.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 03, 2022 4:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
Santosh Trophy | ദൈവാനുഗ്രഹത്തിന് നന്ദി പറഞ്ഞ് സന്തോഷ് ട്രോഫി കിരീടവുമായി ബിനോ ജോർജ് പള്ളിയിൽ