എന്നാൽ ഐസിസി ആവശ്യം തള്ളുകയും ഈ ആഴ്ച ആദ്യം നടന്ന ബോർഡ് യോഗത്തിൽ മത്സരക്രമം മാറ്റേണ്ടതില്ലെന്ന് വോട്ടിങ്ങിലൂടെ തീരുമാനിക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്കോട്ട്ലൻഡിനെ ടൂർണമെന്റിൽ ഉൾപ്പെടുത്തിയത്.നിലപാട് പുനഃപരിശോധിക്കാൻ ബംഗ്ലാദേശിന് ഐസിസി 24 മണിക്കൂർ സമയം നൽകിയിരുന്നെങ്കിലും, ആവശ്യം അംഗീകരിക്കണമെന്ന് പറഞ്ഞ് ബിസിബി വീണ്ടും കത്തയക്കുകയാണുണ്ടായത്.
ഐസിസിയുടെ തീരുമാനം അംഗീകരിക്കാൻ ബംഗ്ലാദേശ് തയ്യാറാകാത്തതിനാൽ മറ്റൊരു ടീമിനെ ക്ഷണിക്കുകയല്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്ന് ഐസിസി സിഇഒ സഞ്ജോഗ് ഗുപ്ത ബോർഡിനെ അറിയിച്ചു. അദ്ദേഹം സ്കോട്ട്‌ലൻഡ് ക്രിക്കറ്റ് സിഇഒ ട്രൂഡി ലിൻഡ്‌ബ്ലേഡിന് ഇതുസംബന്ധിച്ച് ഇമെയിൽ അയച്ചിട്ടുണ്ട്.
advertisement
ക്ഷണം സ്വീകരിക്കുകയാണെങ്കിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, നേപ്പാൾ, ഇറ്റലി എന്നീ ടീമുകൾ ഉൾപ്പെടുന്ന ഗ്രൂപ് സിയിലായിരിക്കും സ്കോട്ട്‌ലൻഡ് ഉണ്ടാവുക. അങ്ങനെയെങ്കിൽ ലോകകപ്പിന്റെ ഉദ്ഘാടന ദിവസം തന്നെ സ്കോട്ട്‌ലൻഡ് തങ്ങളുടെ മത്സരത്തിനിറങ്ങും. കൊൽക്കത്തയിൽ വെസ്റ്റ് ഇൻഡീസ്, ഇറ്റലി, നേപ്പാൾ എന്നീ ടീമുകൾക്കെതിരെയായിരിക്കും സ്കോട്ട്ലാൻഡിന്റെ മത്സരങ്ങൾ. മുംബൈയിൽ അവർ നേപ്പാളിനെ നേരിടും.
