ഇന്ത്യ ബംഗ്ളാദേശ് ടെസ്റ്റ് പരമ്പരയുടെ ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം കളത്തിലിറങ്ങയതോടെയാണ് 37 വയസും 181 ദിനവും പ്രായമുള്ള ഷാക്കിബ് അൽ ഹസൻ തന്റെ രാജ്യത്തിനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കൂടിയ ടെസ്റ്റ് താരമാകുന്നത്. മുൻപ് ഈ റെക്കോഡിന് ഉയമായായിരുന്നത് ബംഗ്ലാദോശിന്റെ ഇടംകയ്യൻ സ്പിന്നർ മുഹമ്മദ് റഫീഖായിരുന്നു. 37 വയസും 180 ദിവസവുമായിരുന്നു മുഹമ്മദ് റഫീഖ് അവസാനമായി ബംഗ്ലാദേശിനു വേണ്ടി ടെസ്റ്റ് കളിക്കുമ്പോഴുണ്ടായിരുന്ന പ്രായം.
കഴിഞ്ഞ പത്തു വർഷത്തിലേറെയായി ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ അഭിവാജ്യ ഘടകമാണ് ഷാക്കിബ്. ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓൾറൌണ്ടർമാരിൽ ഒരാളായി പരക്കെ അംഗീകരിക്കപ്പെടുന്ന ഷാക്കിബിന്റെ ദേശിയ ടീമിനു വേണ്ടിയുള്ള പ്രകടനവും സംഭാവനകളും എടുത്തു പറയേണ്ടുന്നത് തന്നെയാണ്.
advertisement
ലോക ക്രിക്കറ്റിൽതന്നെ ടെസ്റ്റ് കളിച്ച എറ്റവും പ്രായം കൂടിയ കളിക്കാരൻ ഇംഗ്ലണ്ടിന്റെ വിൽഫ്രഡ് റോഡ്സാണ്. റോഡ്സ് 1930ൽ തന്റെ അവസാന ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 52 വയസും 165 ദിവസവുമായിരുന്നു പ്രായം. റോഡ്സിന്റെ 30 വർഷത്തെ ടെസ്റ്റ് കരിയറും ലോക ക്രിക്കറ്റിൽ തന്നെ ദൈർഘ്യമേറിയ കരിയറിലൊന്നാണ്
അതേസമയം ഇപ്പോൾ നടക്കുന്ന ഇന്ത്യ ബംഗ്ളാദേശ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന്റെ മൂന്നാം ദിനമാകുമ്പോഴേക്കും ഇന്ത്യ ബംഗ്ലാദേശിനെതിര വ്യക്തമായ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യക്കുവേണ്ടി ബാറ്റിംഗിനിറങ്ങിയശുഭ്മാൻ ഗില്ലും റിഷഭ് പന്തും സെഞ്ചുറി നേടി. റണ്ടാം ദിനത്തിൽ ജസ്പ്രിത് ബുംറയുടെ ബൌളിംഗ് കരുത്തിൽ ബംഗ്ളാദേശ് ബാറ്റിംഗ് നിര തകർന്നടിഞ്ഞിരുന്നു. 50 റൺസ് വിട്ടു കൊടുത്ത് നാല് വിക്കറ്റുകളാണ് ബുംറ നേടിയത്. ഷക്കിബ് അൽ ഹസൻ ആദ്യ ഇന്നിംഗ്സിൽ 32 റൺസ് നേടി പുറത്തായിരുന്നു. 515 ആണ് ബംഗ്ളാദോശിന്റെ വിജയലക്ഷ്യം.