നേരത്തെ കേരളത്തിലേക്ക് കോഹ്‌ലി ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങള്‍ എത്തില്ലെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഓസീസ് പര്യടനം മുന്‍നിര്‍ത്തി താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നായിരുന്നു വാര്‍ത്തകള്‍. രണ്ടാം ഏകദിനം സമനിലയില്‍ പരിഞ്ഞതും സെലക്ടര്‍മാരുടെ തീരുമാനത്തെ ബാധിച്ചിരുന്നേക്കാം.
ജര്‍മ്മന്‍ ഫുട്‌ബോളിന് സംഭവിച്ചതെന്ത്?; തിരിച്ചുവരുമോ യോക്കിം ലോയുടെ കുട്ടികള്‍
ടെസ്റ്റ് പരമ്പരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അതും സംഭവിച്ചില്ല. മനീഷ് പാണ്ഡെയെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട കാര്‍ത്തികക്ും മടങ്ങിയെത്തിയില്ല.
advertisement
ഇന്ത്യന്‍ ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ഋഷഭ് പന്ത്, എം.എസ്. ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, കെ.എല്‍. രാഹുല്‍, മനീഷ് പാണ്ഡെ.