ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 603 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്തിരുന്നു. ഷഫാലി വര്‍മ (205) ഇരട്ട സെഞ്ചുറിയും സ്മൃതി മന്ദാന (149) സെഞ്ചുറിയും നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശര്‍ക്ക് 266 റണ്‍സെടുക്കാനാണ് സാധിച്ചത്. തുടര്‍ന്ന് ഫോളോഓണ്‍ വഴങ്ങി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ദക്ഷിണാഫ്രിക്ക 373ന് എല്ലാവരും പുറത്തായി.
ഷഫാലി (24) - ശുഭ സതീഷ് (13) സഖ്യം പുറത്താവാതെയാണ് 37 റൺസ് വിജയലക്ഷം മറികടക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ലോറ വോള്‍വാഡ് (122), സുനെ ലുസ് (109) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ദക്ഷിണാഫ്രിക്കയെ 373ലെത്തിച്ചത്. രണ്ടാം ഇന്നിങ്സിൽ സ്‌നേഹ് റാണ, ദീപ്തി ശര്‍മ, രാജേശ്വരി ഗെയ്കവാദ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
advertisement
എട്ട് വിക്കറ്റ് നേടിയ സ്നേഹ് റാണയുടെ മിന്നും പ്രകടനമായിരുന്നു ദക്ഷിണാഫ്രിക്കയെ ആദ്യ ഇന്നിങ്സില്‍ തകർത്തത്. മരിസാനെ കാപ്പ് (74), സുനെ ലുസ് (65) എന്നിവര്‍ക്ക് മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 39 റണ്‍സ് വീതമെുത്ത നദിന്‍ ഡി ക്ലാര്‍ക്ക്, അന്നെകെ ബോഷ് എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ, ഷെഫാലി വര്‍മ - സ്മൃതി മന്ദാന കൂട്ടുകെട്ടാണ് ഇന്ത്യയെ റെക്കോര്‍ഡ് സ്‌കോറിലേക്ക് നയിച്ചിരുന്നത്. വനിതാ ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ഇന്ത്യ നേടിയിരുന്നത്.
വനിതാ ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ചുറിയും ഷഫാലി സ്വന്തം പേരിലാക്കിയിരുന്നു.
Summary: India won the one-off Test against South Africa by 10 wickets on the final session of the final day at Chepauk MA Chidambaram Stadium, keeping the visitors winless in the series so far. Shafali Verma's double-century, Smriti Mandhana's 149, Sneh Rana's sensational 10-wicket haul. There were multiple high-points for India.