ഏഴു വർഷം നീണ്ട വിലക്കിനു ശേഷം പൂർണ സ്വതന്ത്രനായതിന്റെ ത്രില്ലിലാണ് ശ്രീശാന്ത്. വീണ്ടും ക്രിക്കറ്റ് കളിക്കാമെന്ന സ്വപ്നം പുവണിഞ്ഞതോടെ വരും നാളുകളെ ശ്രീശാന്ത് കാണുന്നത് പ്രതീക്ഷയോടെയാണ്. വിദേശ ലീഗിൽ കളിക്കുന്നതിനൊപ്പം രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റിലും സജീവമാകുമെന്ന ശുഭപ്രതീക്ഷയുണ്ട്.
വീണ്ടുമൊരു ലോകകപ്പ് എന്ന ആഗ്രഹവും മനസ്സിൽ സൂക്ഷിക്കുന്നു. ഇതിനായി കഠിന പരിശീലനം നടത്തും. ടീമിൽ എത്തുമോ എന്നത് ചിന്തിക്കുന്നില്ല. ഒരു ക്രിക്കറ്റർ എന്ന നിലയിൽ ഒരുങ്ങിയിരിക്കുകയാണ് താൻ, അത്രമാത്രം.
advertisement
You may also like:'മുഗളരല്ല മാതൃക' ആഗ്രയിലെ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നൽകി യോഗി ആദിത്യനാഥ്
സിനിമയ്ക്കും രാഷ്ട്രീയത്തിനും ഒപ്പം ഫിറ്റ്നസ് നിലനിർത്താൻ ശ്രമിച്ചിരുന്നു. ഒരു തുടക്കകാരന്റെ ആവേശമാണിപ്പോൾ. രണ്ടു ലോകകപ്പ് കളിച്ച താരം എന്ന നിലയിലല്ല ഇപ്പോൾ പരിശീലനം നടത്തുന്നത്. കേരള ടീമിൽ എത്തുക എന്നത് വലിയ ആഗ്രഹമായി മാറിക്കഴിഞ്ഞു.
പരീക്ഷണ കാലഘട്ടം പിന്നുടുകയാണ്. കുടുംബവും സൃഹൃത്തുക്കളും നൽകിയ പിന്തുണ വലുതായിരുന്നു. പഴയതിനെക്കുറിച്ച് ആലോചിക്കില്ല. കളത്തിൽ ഇനിയും അഗ്രസീവാകുകയും ചെയ്യും.