'മുഗളരല്ല മാതൃക' ആഗ്രയിലെ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നൽകി യോഗി ആദിത്യനാഥ്
- Published by:Naseeba TC
- news18-malayalam
Last Updated:
അടിമത്തത്തിന്റെ അടയാളങ്ങളെ പ്രചരിപ്പിക്കേണ്ടതില്ലെന്നും രാജ്യത്തിന്റെ അഭിമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് സ്ഥാപിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം
ആഗ്ര: മുഗൾ രാജവംശത്തിന്റെ പേരിൽ ഉത്തർപ്രദേശിൽ നിർമിച്ചു കൊണ്ടിരിക്കുന്ന മ്യൂസിയത്തിന്റെ പേര് മാറ്റി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മ്യൂസിയത്തിന് ഛത്രപതി ശിവാജിയുടെ പേര് നൽകും.
അടിമത്തത്തിന്റെ അടയാളങ്ങളെ പ്രചരിപ്പിക്കേണ്ടതില്ലെന്നും രാജ്യത്തിന്റെ അഭിമാനമുണ്ടാക്കുന്ന കാര്യങ്ങളാണ് സ്ഥാപിക്കേണ്ടത് എന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. മുഗുളരല്ല രാജ്യത്തിന്റെ മാതൃകയെന്നും യോഗിആദിത്യനാഥ് വ്യക്തമാക്കി. വീഡിയോ കോൺഫറൻസ് വഴി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനം.
आगरा में निर्माणाधीन म्यूजियम को छत्रपति शिवाजी महाराज के नाम से जाना जाएगा।
आपके नए उत्तर प्रदेश में गुलामी की मानसिकता के प्रतीक चिन्हों का कोई स्थान नहीं।
हम सबके नायक शिवाजी महाराज हैं।
जय हिन्द, जय भारत।
— Yogi Adityanath (@myogiadityanath) September 14, 2020
advertisement
ആഗ്രയിലാണ് മുഗൾ രാജവംശത്തിന്റെ പേരിൽ മ്യൂസിയും നിർമാണം നടക്കുന്നത്. താജ് മഹലിന്റെ കിഴക്ക് പ്രവേശനകാവത്തിന് സമീപമായാണ് മ്യൂസിയം നിർമിക്കുന്നത്. 140 കോടി മുടക്കിയാണ് മ്യൂസിയം നിർമാണം.
2015 ലാണ് മ്യൂസിയത്തിന് അന്നത്തെ അഖിലേഷ് യാദവ് സർക്കാർ അനുമതി നൽകിയത്. മൂന്ന് ഏക്കർ സ്ഥലത്താണ് മ്യൂസിയം നിർമിക്കുന്നത്. മുഗൾ ഭരണകാലത്തെ രേഖകളും നിർമിതികളുമാണ് മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്. ഛത്രപതി ശിവാജിയുടെ കാലത്തെ രേഖകളും വസ്തുക്കളും പ്രദർശനത്തിനുണ്ടാകും.
നേരത്തേ, ആദിത്യനാഥിന്റെ ഭരണത്തിന് കീഴിൽ ഉത്തർപ്രദേശിലെ പല സ്ഥലങ്ങളുടേയും പേര് മാറ്റിയിരുന്നു. അലഹബാദിന്റെ പുതിയ പേര് പ്രയാഗ് രാജ് എന്നാണ്.
advertisement
1526-1540 വരേയും 1555 മുതൽ 1857 വരേയുമാണ് മുഗൾ രാജക്കന്മാർ ഇന്ത്യ ഭരിച്ചത്. ഇന്ത്യയുടെ അഭിമാനമായ താജ് മഹൽ, കുത്തബ് മിനാർ അടക്കമുള്ള പല കെട്ടിടങ്ങളും മുഗൾ കാലത്ത് നിർമിച്ചതാണ്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 15, 2020 7:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'മുഗളരല്ല മാതൃക' ആഗ്രയിലെ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേര് നൽകി യോഗി ആദിത്യനാഥ്


