S Sreesanth| ശ്രീശാന്തിന് ഇനി കളിക്കാം; ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് താരം
- Published by:user_49
- news18-malayalam
Last Updated:
വിലക്ക് അവസാനിച്ചതോടെ ഇനിയും കളിക്കളത്തിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം
ഇന്ത്യൻ ഫാസ്റ്റ് ബോളർ എസ്. ശ്രീശാന്തിന് ഏർപ്പെടുത്തിയ ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചു. വിലക്ക് അവസാനിച്ചതിന്റെ സന്തോഷം താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. നിയമ പോരാട്ടങ്ങൾക്ക് ഒടുവിലാണ് ശ്രീശാന്ത് വിലക്ക് ഏഴ് വർഷമായി കുറച്ചത്. വിലക്ക് അവസാനിച്ചതോടെ ഇനിയും കളിക്കളത്തിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം.
'ഞാൻ യാതൊരു വിലക്കും ഇപ്പോൾ നേരിടുന്നില്ല, ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കായിക ഇനത്തെ ഇനി പ്രതിനിധീകരിക്കും. ഞാൻ പന്തെറിയുന്ന ഓരോ പന്തിനും എന്റെ ഏറ്റവും മികച്ചത് നൽകും.', ശ്രീശാന്ത് ട്വിറ്ററിൽ കുറിച്ചു.
I’m completely free of any charges nd anything nd now gonna represent the sport I love the most.will give my very best to every ball I ball even it’s just practice.just have another 5 to 7 years max to give it all I’ve got nd I will give the very best to any team I play
— Sreesanth (@sreesanth36) September 10, 2020
advertisement
ആഭ്യന്തര ക്രിക്കറ്റിൽ ഒരു തിരിച്ചുവരവിനായി കുറച്ചു കാലമായി താരം പരിശീലനത്തിലായിരുന്നു. കഴിയുന്നിടത്തോളം കാലം ക്രിക്കറ്റിൽ തന്റെ ഏറ്റവും മികച്ചത് നൽകാൻ ആഗ്രഹിക്കുന്നുവെന്നും ഞാൻ കളിക്കുന്ന ഏത് ടീമിനും ഏറ്റവും മികച്ചത് നൽകുമെന്ന് ശ്രീശാന്ത് വ്യക്തമാക്കി.
ശ്രീശാന്ത് കരിയറിൽ 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും ഇതുവരെ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 87 ഉം ഏകദിനത്തിൽ 75 ഉം വിക്കറ്റ് നേടിയ താരം ടി 20 മത്സരങ്ങൾക്ക് വേണ്ടിയും കളിച്ചിരുന്നു.
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 13, 2020 5:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Sports/
S Sreesanth| ശ്രീശാന്തിന് ഇനി കളിക്കാം; ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് താരം