ശ്രീലങ്കന്‍ ടീമിനെ നയിക്കുന്നത് ദസുന്‍ ഷനകയാണ്. ധനഞ്ജയ ഡിസില്‍വയാണ് ഉപനായകന്‍. പരിക്കിനെ തുടര്‍ന്ന് കുശാല്‍ പെരേര, ബിനുര ഫെര്‍ണാണ്ടോ എന്നിവര്‍ ടീമില്‍ ഇടം നേടിയിട്ടില്ല. ഇംഗ്ലണ്ട് പര്യടനത്തിനിടയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്‌ക ഗുണതിലക, കുശാന്‍ മെന്‍ഡിസ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഒരു പുതുമുഖ നിരയുമായി മത്സരത്തിന് ഇറങ്ങുന്ന ഇന്ത്യയെ നയിക്കുന്നത് ശിഖര്‍ ധവാനാണ്. ടി20 ലോകകപ്പിനുള്ള ഒരുക്കമായി കണക്കാക്കാവുന്ന ഈ പരമ്പര ടീമിലെ താരങ്ങള്‍ക്കെല്ലാം അവരുടെ മികവ് തെളിയിക്കാനുള്ള അവസരം കൂടിയാണ്.
advertisement
വിരാട് കോഹ്ലിയുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളുടെ അഭാവത്തിലാണ് ഇന്ത്യന്‍ ടീം ശ്രീലങ്കക്കെതിരായ പരമ്പരയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ പുതുമുഖങ്ങളോടൊപ്പം പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി ഒരുപാട് നാള്‍ കളിച്ചു പരിചയമുള്ള ഒരുപിടി താരങ്ങളും ഇന്ത്യന്‍ നിരയിലുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരമായ രാഹുല്‍ ദ്രാവിഡാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. നേരത്തെ നിശ്ചയിച്ച പ്രകാരം ഈ മാസം 13നായിരുന്നു ഇരു ടീമുകളും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞു വന്ന ലങ്കന്‍ ടീമിലെ കോച്ചിങ് സ്റ്റാഫിലെ ചില അംഗങ്ങള്‍ക്ക് കോവിഡ് പിടിപ്പെട്ടതോടെ പരമ്പര പുനഃക്രമീകരിക്കുകയായിരുന്നു.
സീനിയര്‍ ടീമിനൊപ്പം പരിശീലകനെന്ന നിലയില്‍ ദ്രാവിഡിന്റെ രണ്ടാമൂഴമാണ് ഇത്. 2014ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ടീമിന്റെ ബാറ്റിങ് കണ്‍സള്‍ട്ടന്റായിരുന്നു ദ്രാവിഡ്. അതിന് ശേഷം ഇതാദ്യമായാണ് സീനിയര്‍ ടീമിന്റെ ഉത്തരവാദിത്വപ്പെട്ട പദവിയിലേക്ക് ദ്രാവിഡെത്തുന്നത്. മലയാളി താരങ്ങളായ സഞ്ജു വി സാംസണും ദേവ്ദത്ത് പടിക്കലും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കലിന് ആദ്യമായാണ് ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിക്കാന്‍ വിളിയെത്തിയിരിക്കുന്നത്. പടിക്കലിനൊപ്പം ഐ പി എല്ലിലെ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ചേതന്‍ സക്കറിയ, കെ ഗൗതം, നിതീഷ് റാണ എന്നിവരും പുതുമുഖങ്ങളായി ടീമിലുണ്ട്.
