വെറും 24 പന്തിൽ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയ വൈഭവിന് അടുത്ത 50 റൺസ് പൂർത്തിയാക്കാൻ 28 പന്തുകൾ മാത്രമേ വേണ്ടി വന്നുള്ളു. സൂര്യവംശിക്ക് മുമ്പ്, യൂത്ത് ഏകദിനങ്ങളിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയതിന്റെ റെക്കോർഡ് പാകിസ്ഥാന്റെ ഖാസിം അക്രത്തിന്റെ പേരിലായിരുന്നു. 2022 ഫെബ്രുവരി 3 ന് നോർത്ത് സൗണ്ടിൽ നടന്ന പാകിസ്ഥാൻ-ശ്രീലങ്ക മത്സരത്തിൽ അദ്ദേഹം 63 പന്തിൽ 100 റൺസ് നേടി.
യൂത്ത് ഏകദിനങ്ങളിൽ (U19 ലെവൽ) ഇന്ത്യയ്ക്കായി ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടിയ റെക്കോർഡ് രാജ് അംഗദ് ബാവയുടെ പേരിലായിരുന്നു. 2022 ജനുവരി 22ന് തരൗബയിൽ ഉഗാണ്ടയ്‌ക്കെതിരെ സെഞ്ച്വറി പൂർത്തിയാക്കാൻ ബാവയ്ക്ക് 69 പന്തുകൾ മാത്രമേ വേണ്ടിവന്നുള്ളൂ.
advertisement
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്ന ബീഹാർ സ്വദേശിയായ താരം ജൂലൈ 2 ന് നോർത്താംപ്ടണിൽ നടന്ന മൂന്നാം യൂത്ത് ഏകദിനത്തിൽ വെറും 31 പന്തിൽ നിന്ന് 86 റൺസ് (6 ഫോറുകളും 9 സിക്സറുകളും) നേടിയിരുന്നു. രണ്ടാം മത്സരത്തിൽ 34 പന്തിൽ നിന്ന് 45 റൺസും ആദ്യ മത്സരത്തിൽ 19 പന്തിൽ നിന്ന് 48 റൺസും നേടി.