TRENDING:

പാരീസ് ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ വെങ്കലം നേടിയ സ്വപ്‌നില്‍ കുസാലെയ്ക്ക് ഡബിള്‍ പ്രമോഷനുമായി റെയില്‍വേ

Last Updated:

നിലവില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍) ആയി ജോലി ചെയ്യുകയായിരുന്ന കുസാലെയെ മുംബൈയിലെ സ്‌പോര്‍ട്‌സ് സെല്ലിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലേക്കാണ് നിയമിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് മൂന്നാം മെഡല്‍ നേടിത്തന്ന ഷൂട്ടിംഗ് താരം സ്വപ്‌നില്‍ കുസാലെയ്ക്ക് ജോലിയിൽ ഡബിള്‍ പ്രമോഷന്‍ വാഗ്ദാനം ചെയ്ത് റെയില്‍വേ. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ടിടിഇ (ട്രാവലിംഗ് ടിക്കറ്റ് എക്‌സാമിനര്‍) ആയി ജോലി ചെയ്യുകയായിരുന്ന കുസാലെയെ മുംബൈയിലെ സ്‌പോര്‍ട്‌സ് സെല്ലിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലേക്കാണ് നിയമിച്ചത്. കുസാലെയുടെ പ്രമോഷന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി മധ്യ റെയില്‍വേയുടെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സ്വപ്‌നില്‍ നിള അറിയിച്ചു.
സ്വപ്‌നില്‍ കുസാലെ
സ്വപ്‌നില്‍ കുസാലെ
advertisement

എന്നാല്‍ ഈ പ്രമോഷന്‍ കുസാലെയെ അത്ര സന്തോഷിപ്പിക്കുന്ന ഒന്നല്ല. കാരണം കഴിഞ്ഞ ഒരു പതിറ്റാണ്ടോളമായി തന്റെ പ്രമോഷന് വേണ്ടി മേലുദ്യോഗസ്ഥരുടെ മുന്നില്‍ അഭ്യര്‍ത്ഥനയുമായി കയറിയിറങ്ങിയയാളാണ് കുസാലെ. 2015ലാണ് കുസാലെ മധ്യറെയില്‍വേയില്‍ ജോലിയ്ക്ക് കയറിയത്. നിരന്തരം പ്രമോഷന് വേണ്ടി വാദിച്ചെങ്കിലും ഇതുവരെ കുസാലെയ്ക്ക് അനുകൂലമായ തീരുമാനം മേലുദ്യോഗസ്ഥര്‍ കൈകൊണ്ടിരുന്നില്ല. റെയില്‍വേ ഉദ്യോഗസ്ഥരുടെ ഈ പെരുമാറ്റത്തില്‍ കുസാലെ നിരാശനായിരുന്നുവെന്ന് അദ്ദേഹത്തിന്റെ പരിശീലകന്‍ ദീപാലി ദേശ്പാണ്ഡേ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

advertisement

'കഴിഞ്ഞ 9 വര്‍ഷമായി റെയില്‍വേയില്‍ ജോലി ചെയ്യുന്നയാളാണ് കുസാലെ. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന് പ്രമോഷന്‍ ലഭിച്ചിരുന്നില്ല,'' ദേശ്പാണ്ഡേ പറഞ്ഞു. എന്നാല്‍ കുസാലെയുടെ പ്രമോഷന്‍ വൈകിപ്പിച്ചുവെന്ന പരിശീലകന്റെ അവകാശവാദം നിഷേധിച്ച് മധ്യ റെയില്‍വേയിലെ സ്‌പോര്‍ട്‌സ് ഓഫീസര്‍ രഞ്ജിത്ത് മഹേശ്വരി രംഗത്തെത്തി. ജനറല്‍ മാനേജരുമായി സംസാരിച്ചിട്ടുണ്ടെന്നും രണ്ട് ദിവസത്തിനുള്ളില്‍ കുസാലെയ്ക്ക് ഡബിള്‍ പ്രമോഷന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാരീസ് ഒളിമ്പിക്‌സിലെ കുസാലെയുടെ വെങ്കല മെഡല്‍ നേട്ടത്തിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട ഉത്തരവ് മധ്യറെയില്‍വേ പുറപ്പെടുവിച്ചത്.

advertisement

എന്നാല്‍ കുസാലെയെ മേലുദ്യോഗസ്ഥര്‍ ഒരുപാട് വേദനിപ്പിച്ചിരുന്നുവെന്ന് റെയില്‍വേയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ പറഞ്ഞു. പ്രമോഷന്റെ കാര്യം പറയുമ്പോഴേല്ലാം മേലുദ്യോഗസ്ഥരില്‍ നിന്ന് പരുഷമായ മറുപടിയാണ് കുസാലെയ്ക്ക് ലഭിച്ചത്. അത് അദ്ദേഹത്തിനെ മാനസികമായി തളര്‍ത്തിയെന്നും സുഹൃത്തുക്കള്‍ പറഞ്ഞു. പാരീസ് ഒളിമ്പിക്‌സില്‍ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സിലാണ് സ്വപ്‌നില്‍ കുസാലെ വെങ്കല മെഡല്‍ നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി വര്‍ധിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Sports/
പാരീസ് ഒളിമ്പിക്‌സ്: ഷൂട്ടിംഗില്‍ വെങ്കലം നേടിയ സ്വപ്‌നില്‍ കുസാലെയ്ക്ക് ഡബിള്‍ പ്രമോഷനുമായി റെയില്‍വേ
Open in App
Home
Video
Impact Shorts
Web Stories