അതുകൊണ്ട് ശനിയാഴ്ചത്തെ ഫൈനലിൻ്റെ ഒഫിഷ്യേറ്റിംഗ് പാനലിൽ കെറ്റിൽബറോയെ ഉള്‍പ്പെടുത്തിയത് ഇന്ത്യൻ ആരാധകർ പേടിയോടെയാണ് നോക്കി കാണുന്നത്. കെറ്റിൽബറോ ഓൺ-ഫീൽഡ് അമ്പയറായി ചുമതലയേറ്റപ്പോഴെല്ലാം ഇന്ത്യ ഫൈനലിലും സെമിയിലും കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടുണ്ട്. 2014 ലെ ടി20 ലോകകപ്പ് ഫൈനൽ, 2017 ലെ ചാമ്പ്യൻസ് ട്രോഫി ഫൈനൽ, 2023 ലെ ഏകദിന ലോകകപ്പ് എന്നിവയിലെല്ലാം മത്സരം നിയന്ത്രിച്ചത് കെറ്റിൽബറോ ആയിരുന്നു. ഇതിലെല്ലാം ഇന്ത്യയ്ക്ക് പ്രതികൂല ഫലവുമായിരുന്നു.
എന്നാൽ ഇത്തവണ ഫൈനലിൽ കെറ്റില്‍ബറോ മൂന്നാം അമ്പയറാകുമെന്നതും ഫീല്‍ഡില്‍ ഇല്ലെന്നുള്ളതും മാത്രമാണ് ഇന്ത്യക്ക് നേരിയ ആശ്വാസം നൽകുന്നത്. ക്രിസ് ഗഫാനി, റിച്ചാര്‍ഡ് ഇല്ലിംഗ്‌വര്‍ത്ത് എന്നിവരാണ് മത്സരം നിയന്ത്രിക്കുക. കൂടാതെ റിച്ചി റിച്ചാർഡ്‌സൺ മാച്ച് റഫറിയുമാകും. അതേസമയം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ട്വന്‍റി 20 ലോകകപ്പ് ഫൈനലിലേക്ക് ഇന്ത്യ പ്രവേശിച്ചത്. ഇംഗ്ലണ്ടിനെ 68 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ വിജയം കൈവരിച്ചത്. ഇംഗ്ലണ്ടിന്റെ പോരാട്ടം 104 റണ്‍സില്‍ അവസാനിപ്പിച്ചാണ് രോഹിതിൻ്റെ പട സെമിഫൈനലിൽ വിജയിച്ചത്.
advertisement
ഐസിസി നോക്കൗട്ട് മത്സരങ്ങളിൽ റിച്ചാർഡ് കെറ്റിൽബറോ അമ്പയറായപ്പോൾ ഇന്ത്യ പരാജയം ഏറ്റുവാങ്ങിയ റെക്കോർഡ് ഇങ്ങനെയാണ്:
- 2014 ടി20 ലോകകപ്പ് ഫൈനൽ (ശ്രീലങ്കയോട് തോറ്റു)
- 2015 ഏകദിന ലോകകപ്പ് സെമി ഫൈനൽ (ഓസ്ട്രേലിയയോട് തോറ്റു)
- 2016 ടി20 ലോകകപ്പ് സെമി ഫൈനൽ (വെസ്റ്റ് ഇൻഡീസിനോട് തോറ്റു)
- 2017 ചാമ്പ്യൻസ് ട്രോഫി ഫൈനൽ (പാകിസ്ഥാനോട് തോറ്റു)
- 2019 ഏകദിന ലോകകപ്പ് സെമി ഫൈനൽ (ന്യൂസിലൻഡിനോട് തോറ്റു)
- 2023 ഏകദിന ലോകകപ്പ് ഫൈനൽ (ഓസ്ട്രേലിയയോട് തോറ്റു)