ഈ യാത്രയിൽ ഗുകേഷിന് കരുത്ത് പകർന്നവരിൽ ആദ്യത്തെയാൾ വിശ്വനാഥൻ ആനന്ദ്. ഇന്ത്യയുടെ മുഴുവൻ അഭിമാനമായ, എത്രയെത്രയോ കുട്ടികളെ പ്രചോദിപ്പിച്ച വിശ്വനാഥൻ ആനന്ദ് ചെറിയ പ്രായത്തിൽ തന്നെ ഗുകേഷിന് വഴി കാട്ടിയായി. ഔദ്യോഗികമായി ടീമിന്റെ ഭാഗമായിരുന്നില്ല എങ്കിലും ഗുകേഷിന് വേണ്ട പിന്തുണ ആനന്ദ് എപ്പോഴും നൽകിയിരുന്നു. പരിശീലനക്യാംപിനിടെ ഒരു ദിവസം നേരിട്ടെത്തിയും, പലപ്പോഴും ഓൺലൈനായും പരിശീലനത്തിന് സഹായിച്ച വിഷി സാറിന് ഗുകേഷ് വിജയത്തിന്
ശേഷം വാർത്താസമ്മേളനത്തിൽ നന്ദി പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള മറ്റൊരു ഗ്രാൻഡ്മാസ്റ്ററായ പി ഹരികൃഷ്ണയും ഏപ്രിലിൽ നടന്ന കാൻഡിഡേറ്റ് ടൂർണമെന്റ് മുതൽ ഗുകേഷിന്റെ ടീമിലുണ്ട്.
advertisement
2001ലെ Commonwealth Chess Championship ലും, 2004 ലെ World Junior Championship ലും, 2011ലെ Asian Chess Championship ലും വിജയിയാണ് പി ഹരികൃഷ്ണ. നിലവിൽ ലോക ചെസ് റാങ്കിംഗ് പട്ടികയിൽ 39ാം സ്ഥാനത്തുള്ള ഹരികൃഷ്ണ ഗുകേഷിന്റെ ടീമിലെ പ്രധാനിയാണ്.
കഴിഞ്ഞ 2 വർഷമായി ഗുകേഷിന്റെ പരിശീലകനായ പോളിഷ് ഗ്രാൻഡ്മാസ്റ്റർ ഗ്രസെഗോഴ്സ് ഗെജെവ്സ്കിയാണ് മറ്റൊരു വിജയശിൽപ്പി. 2014 ലെ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാഗ്നസ് കാൾസനെതിരെ വിശ്വനാഥൻ ആനന്ദ് വിജയം നേടുമ്പോൾ അദ്ദേഹത്തിന്റെ പരിശീലകനും ഗെജെവ്സ്കിയായിരുന്നു.
ജർമൻ ഗ്രാൻഡ്മാസ്റ്ററായ വിൻസന്റ് കെയ്മറാണ് സംഘത്തിലെ മറ്റൊരു പ്രധാനി. ലോക ചാംപ്യൻഷിപ്പിന് തൊട്ടുമുൻപാണ് കെയ്മർ ഗുകേഷിന്റെ ടീമിലെത്തുന്നത്. ഇരുപതുകാരനായ കെയ്മർ കഴിഞ്ഞ ജൂലെയിൽ ഫിഡെ ജൂനിയർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു
സംഘത്തിലുള്ള മറ്റൊരു പോളിഷ് ചെസ് ഗ്രാൻഡ്മാസ്റ്ററാണ് യാൻ ക്രിസ്റ്റ്യാസ്റ്റോവ് ഡുഡ. ഈ വർഷമാദ്യം കാൻഡിഡേറ്റ് ചാംപ്യൻഷിപ്പ് സമയത്ത്
സംഘത്തിലെത്തിയ ഡുഡ തനിക്ക് ഒരു പ്ലേയിങ് പാർട്ണറായിരുന്നെന്നാണ് ഗുകേഷ് തന്നെ പറഞ്ഞിട്ടുള്ളത്.ഗുകേഷിന്റെ ടീമിലെ മറ്റൊരു പ്രധാനിയായ റഡോസ്ലോ വൊറ്റാസെക് സംഘത്തിലെ മൂന്നാമത്തെ പോളിഷ് ഗ്രാൻഡ്മാസ്റ്ററാണ്. പല നിർണായക മത്സരങ്ങളിലും വിശ്വനാഥൻ ആനന്ദിനെ പരിശീലിപ്പിച്ചത് വൊറ്റാസെക്കായിരുന്നു.
ചെസ് താരങ്ങൾക്കൊപ്പം മെന്റൽ കോച്ചായ പാഡി ഉപ്റ്റണും ഗുകേഷിന്റെ വിജയത്തിൽ പങ്കുവഹിച്ചു. കഴിഞ്ഞ ഓക്ടോബറിലാണ്
ഗുകേഷിന്റെ മെന്റൽ കണ്ടീഷനിങ് കോച്ചായി പാഡി ഉപ്റ്റണെത്തുന്നത്. 2011ലെ ക്രിക്കറ്റ് വേൾഡ് കപ്പ് ജയിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന
ഉപ്റ്റൺ കഴിഞ്ഞ പാരീസ് ഒളിംപിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെയും ഭാഗമായിരുന്നു.