മത്സരത്തിന്റെ 48 ാം മിനിട്ടില്‍ മലയാളി താരം സികെ വിനീതാണ് ബ്ലാസ്റ്റേഴ്‌സിനായി മത്സരത്തിലെ ആദ്യഗോള്‍ നേടിയത്. കോര്‍ണര്‍ കിക്കില്‍ ബോക്‌സിനുള്ളില്‍ വെച്ച് വിനീതിന്റെ ഇടംങ്കാലന്‍ ഷോട്ട് ഡല്‍ഹി ഗോളിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. പിന്നാലെ മാറ്റങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കളംപിടിക്കാന്‍ ശ്രമിച്ചെങ്കിലും അവസാന നിമിഷം ഡല്‍ഹി ശക്തമായി തിരിച്ച് വന്ന ഗോള്‍ മടക്കുകയും സമനില നേടുകയും ചെയ്തു.
ഹ്യൂമേട്ടന്‍ 'തിരിച്ചെത്തി'; ആര്‍പ്പുവിളിയുമായി മഞ്ഞപ്പട; ചിത്രങ്ങളും വീഡിയോയും കാണാം
മത്സരത്തിന്റെ 56 ാം മിനിട്ടിലാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സെര്‍ബിയന്‍ താരം സ്റ്റൊയാനോവിച്ച് ഡല്‍ഹിയുടെ ക്രെസ്പിയുമായി കയ്യാങ്കളിയില്‍ ഏര്‍പ്പെടുന്നത്. ഡല്‍ഹിയുടെ ബോക്‌സിനുള്ളിലായിരുന്നു സംഭവം. സഹതാരത്തിന്റെ പാസ് പിടിച്ചെടുക്കാന്‍ ശ്രമിച്ച സ്റ്റൊയാനോവിച്ചിനെ ക്രെസ്പി പിടിച്ച നിര്‍ത്തുകയായിരുന്നു.
advertisement
മൂന്ന് താരങ്ങളുടെ അരങ്ങേറ്റവുമായി ഗുവാഹത്തി ഏകദിനം; വിന്‍ഡീസ് കരകയറുന്നു
ഡല്‍ഹി താരത്തിന്റെ ഫൗളിനെതിരെ രൂക്ഷമായി പ്രതികരിച്ച സ്റ്റൊയാനോവിച്ച് താരത്തിന്റെ വലിച്ച് താഴെയിടുകയും ചെയ്തു. സഹതാരങ്ങളും റഫറിയുമെത്തിയാണ് താരങ്ങളെ ശാന്തരാക്കിയത്.